റിയാദ് : ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഷെഫീഖ് പുരക്കുന്നിലിനു ഉജ്വല വിജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി ആയി അലക്സ് കൊട്ടാരക്കരയും ട്രഷറർ ആയി സത്താർ ഓച്ചിറയെയും തിരഞ്ഞെടുത്തു.

മലാസ് അൽ മാസ് ഹോട്ടലിൽ വച്ചു നടന്ന തിരഞ്ഞെടുപ്പിൽ സെൻട്രൽ പ്രസിഡിയം കമ്മിറ്റി നിയോഗിച്ച വരണാധികാരികളായ മുഹമ്മദലി മണ്ണാർക്കാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂർ എന്നിവർ തിരഞ്ഞെടുപ്പിനു നേത്യത്വം നൽകി. സെന്ട്രല് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രഖ്യാപിച്ചു.
യോഹന്നാൻ കുണ്ടറ, നസീർ ഹനീഫാ, ശാലു ദിനേശൻ (വൈസ് പ്രസിഡന്റ്മാർ), നിസാർ പള്ളിക്കശേരിൽ, ഷാജി റാവുത്തർ ( ജനറൽ സെക്രട്ടറിമാർ ), നിസാം ജലാൽ, ബിനോയ് മത്തായി, ഷൈൻ കരുനാഗപ്പള്ളി, സാബു കല്ലേലിഭാഗം, ബിജുലാൽ തോമസ്, റിയാദ് ഫസലുദ്ധീൻ (സെക്രട്ടറിമാർ), റ്റി. എസ്. അലക്സാണ്ടർ ( ജോയിന്റ് ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ശിഹാബ് കൊട്ടുകാട്, ഷാജി കുന്നിക്കോട്, അബ്ദുൽ സലിം അർത്തിയിൽ, ബാലു കുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, റഹ്മാൻ മുനമ്പത്ത്, നാസർ ലൈസ് എന്നിവരെ സെൻട്രൽ കമ്മിറ്റി ജനറൽ കൗൺസിൽ അംഗങ്ങളായി നിശ്ചയിച്ചു.
മജീദ് മൈത്രി,ഫൈസൽ, ഷഫീക്ക് ഖരീം, അൻഷാദ് ശുരനാട്, കബീർ മലാസ്, സിയാദ് പി. കെ,സന്തോഷ് കുമാർ, സോണി എബ്രഹാം, അസ്ഹർ,അബിൻ മുഹമ്മദ് സലിം, ഹരി. ആർ, മുഹമ്മദ് ഷെഫീക്ക് എന്നിവരെ ജില്ലാ നിർവാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.