രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി കോൺഗ്രസ്: ഡിസംബർ മുതൽ ഫെബ്രുവരി വരെ നടത്താൻ  സാധ്യത


ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങി കോൺഗ്രസ്. ഈ വർഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2.0  വ്യത്യസ്ഥ രീതിയിലായിരിക്കും നടത്തുക. ജാഥയിൽ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും പ്രവർത്തകർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. ഏകദേശം 4,080 കിലോമീറ്റർ ദൂരം പിന്നിട്ട യാത്ര 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു.

126 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്ര കടന്നുപോയത്. യാത്രയുടെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം സംഘടിപ്പിച്ച പൊതു റാലികളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവാദിച്ചു.

രാഹുൽ ഗാന്ധി നയിച്ച യാത്രയുടെ പ്രാഥമിക ലക്ഷ്യം കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന തായിരുന്നു. തൊഴിലില്ലായ്മ, അസമത്വം എന്നിവയും മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യുക എന്നതുമായിരുന്നു. കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം സെപ്റ്റംബറിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ പാർട്ടി രണ്ടാം ഘട്ട യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നും പദ്ധതി ആലോചനയിലാണെന്നും സൂചിപ്പിച്ചിരുന്നു.

ആദ്യത്തേത് തെക്ക് നിന്ന് വടക്കോട്ടുള്ള യാത്രയായതിനാൽ, രണ്ടാംഘട്ടം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്  നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. യാത്രയ്ക്ക് മുന്നോടിയായി രാഹുൽ പിതാവ് രാജീവ് ഗാന്ധിയുടെ ശ്രീപെരുംപുത്തൂരിലെ സ്മൃതി മണ്ഡലപത്തിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു. 2024ലെ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്താനുള്ള കോൺഗ്രസിന്റെ തന്ത്രമാണ് അഞ്ചുമാസം നീണ്ട യാത്ര.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഢില്‍ വലിയ പ്രഖ്യാപനവു മായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരു ടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് വാഗ്ദാനം. എല്ലാ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒന്നും ചെയ്തില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. താന്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും പറയുന്നത് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കാങ്കര്‍ ജില്ലയിലെ ഭാനുപ്രതാപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

‘അവര്‍ക്ക് (ബിജെപി) കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ കഴിയില്ല. അവര്‍ക്ക് അദാനിയുടെ വായ്പ മാത്രമേ എഴുതിത്തള്ളാന്‍ കഴിയൂ. കര്‍ഷകരുടെ വായ്പ എഴുതി ത്തള്ളുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ അത് ചെയ്തു. ഛത്തീസ്ഗഡിലെ കര്‍ഷകരുടെ കടങ്ങള്‍ ഞങ്ങള്‍ വീണ്ടും എഴുതിത്തള്ളുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ബിജെപി കര്‍ഷകരുടെ പണം അദാനി ഗ്രൂപ്പിന് നല്‍കുകയാണ്. അവര്‍ രണ്ട്-മൂന്ന് വ്യവസായികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്’, രാഹുല്‍ ഗാന്ധി ആരോപിച്ചു.

‘നിങ്ങള്‍ ഏതെങ്കിലും സര്‍ക്കാരിനെ നോക്കൂ, സംസ്ഥാനത്തെയോ രാജ്യത്തെയോ ഏറ്റവും ധനികരായ ആളുകള്‍ക്ക് പ്രയോജനം ചെയ്യാനോ ദരിദ്രരായ ആളുകളെ സഹായിക്കാനോ അവര്‍ക്ക് വഴികളുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ കര്‍ഷകരെയും തൊഴിലാളികളെയും ദരിദ്രരെയും സഹായിക്കുമ്പോള്‍ ബിജെപി സര്‍ക്കാര്‍ വലിയ കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ ഒടുവില്‍ അദാനിയെ മാത്രം സഹായിക്കുന്നു’, രാഹുല്‍ പരിഹസിച്ചു.

ഛത്തീസ്ഗഢിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തിനു പുറമേ, സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സൗജന്യ വിദ്യാഭ്യാസവും രാഹുല്‍ വാഗ്ദാനം ചെയ്തു. ‘നിങ്ങള്‍ക്കായി ഞങ്ങള്‍ ‘കെജി ടു പിജി’ എന്ന് വിളിക്കുന്ന ഒരു പ്രധാന ചുവടുവെപ്പ് നടത്താന്‍ പോകുന്നു. കെജി (കിന്റര്‍ഗാര്‍ട്ടന്‍) മുതല്‍ പിജി (ബിരുദാന ന്തരം) വരെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. അവര്‍ പണം നല്‍കേണ്ടതില്ല.’, രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗങ്ങളില്‍ ‘ഒബിസി’ (മറ്റ് പിന്നോക്ക വിഭാഗ ങ്ങള്‍) ഉയര്‍ത്തിക്കാട്ടുന്നുവെങ്കില്‍, പിന്നെ എന്തിനാണ് സെന്‍സസിനെ ഭയപ്പെടുന്ന തെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.’നരേന്ദ്രമോദി ജി എല്ലാ പ്രസംഗങ്ങളിലും ‘ഒബിസി’ എന്ന വാക്ക് ഉപയോഗിക്കുന്നു, എന്നാല്‍ ജാതി സെന്‍സസിനെ എന്തിനാണ് അദ്ദേഹം ഭയപ്പെടുന്നത്? തങ്ങള്‍ ഒഴിവാക്കപ്പെടുകയാണെന്ന് ഒബിസികള്‍ ബോധവാന്മാരാകണം, ”അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സര്‍ക്കാരിന്റെ 90 സെക്രട്ടറിമാരില്‍ 3 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാ ണെന്ന തന്റെ മുന്‍ നിലപാടും രാഹുല്‍ ആവര്‍ത്തിച്ചു. ‘സര്‍ക്കാര്‍ ഭരിക്കുന്നത് 90 ഉദ്യോഗസ്ഥരാണ്. എംപിമാര്‍ സര്‍ക്കാര്‍ ഭരിക്കുന്നില്ല. ഈ 90 പേരില്‍ 3 പേര്‍ മാത്രമാണ് ഒബിസിക്കാര്‍. രാജ്യത്തിന്റെ ബജറ്റിന്റെ 5 ശതമാനം മാത്രമാണ് ഒബിസികള്‍ക്കായി ബിജെപി ചെലവഴിക്കുന്നത്. ഒബിസി വിഭാഗത്തിലെ ജനസംഖ്യ 50% ത്തില്‍ കൂടുത ലാണ്, എന്നാല്‍ മോദി ഇത് മറച്ചുവെക്കുന്നു. തന്റെ സര്‍ക്കാര്‍ ഒബിസികളെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം കള്ളം പറയുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.


Read Previous

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; കേസിൽ കുറ്റപത്രം സമർപ്പിച്ചു, എംസി കമറുദ്ദീൻ ഒന്നാം പ്രതി

Read Next

വരും ദിവസങ്ങളിൽ മറ്റു പാർട്ടികളിലെ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് സിദ്ധരാമയ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »