ഗാസ യുദ്ധം വെളിവാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ്: മുഹമ്മദ്‌ ബിന്‍ സല്‍മാന്‍. ഇസ്ലാമിക ഉച്ചകോടിയില്‍ മുഖ്യശ്രദ്ധാകേന്ദ്രം, ഏഴു വര്‍ഷത്തിലേറെ നീണ്ട ഭിന്നതയും ശത്രുതയും മറന്ന് ഇറാന്‍ പ്രസിഡണ്ട്‌ സൗദിയില്‍, ഊഷ്മള സ്വീകരണം, സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും പ്രത്യേകം ചർച്ച നടത്തി.6652


റിയാദ് : വര്‍ഷങ്ങള്‍ നീണ്ട ഭിന്നതയും ശത്രുതയും അവസാനിപ്പിച്ച് നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ശേഷം ആദ്യമായി സൗദിയിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിക്ക് അറബ്, ഇസ്‌ലാമിക് ഉച്ചകോടി ആസ്ഥാനത്ത് ഊഷ്മള സ്വീകരണം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറാന്‍ പ്രസിഡന്റിനെ ഹൃദ്യമായി സ്വീകരിച്ചു.

ഏഴ് വര്‍ഷത്തോളം നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്ന സൗദിയും ഇറാനും കഴിഞ്ഞ മാര്‍ച്ചിലാണ് അനുരഞ്ജനത്തിലെത്തിയത്. ചൈനയുടെ മധ്യസ്ഥ നീക്കങ്ങള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും അംബാസഡര്‍മാരെ പുനര്‍നിയമിക്കുകയും വിദേശകാര്യ മന്ത്രിമാര്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഹമാസിനെയും ലെബനാനിലെ ഹിസ്ബുള്ളയെയും യെമനിലെ ഹൂത്തി വിമതരെയും പിന്തുണയ്ക്കുന്ന ഇറാന്റെ നിലപാടുകള്‍ പലസ്തീന്‍ വിഷയത്തില്‍ നിര്‍ണായകമാണ്.  ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷമാണ് ഉച്ചകോടിയുടെ മുഖ്യ അജണ്ട. പങ്കെടുത്ത അംഗ രാജ്യങ്ങള്‍ എല്ലാം തന്നെ ഇസ്രായില്‍ കടന്നു കയറ്റത്തിനെതിരെ രൂക്ഷമായ ഭക്ഷയിലാണ് വിമര്‍ശിച്ചത്

ഉച്ചകോടിയില്‍ റഈസി കടുത്ത വാക്കുകളില്‍ ഇസ്രായിലിനെ വിമര്‍ശിക്കുകയും ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചൈനയുടെ മധ്യസ്ഥതയില്‍ ബെയ്ജിം ഗില്‍ മാര്‍ച്ച് 10 നാണ് സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപി ക്കാനുള്ള കരാര്‍ ഒപ്പുവെച്ചത്.

കിഴക്കന്‍ പ്രവിശ്യയില്‍ വിധ്വംസക, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ശിയാ പണ്ഡിതനെ വധശിക്ഷക്ക് വിധേയനാക്കിയതില്‍ പ്രതിഷേധിച്ച് ഇറാനിലെ സൗദി നയതന്ത്രകാര്യാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടാവുകയും അഗ്നിക്കിരയാക്കു കയും ചെയ്തതിനെ തുടര്‍ന്നാണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചത്. അതിനിടയില്‍ നിരവധി തവണ പരസ്പരം വാക്ക് പോരുകള്‍ നടന്നിട്ടുണ്ട് , അത്എല്ലാം മാറ്റിവെച്ചുകൊണ്ട് പരസ്പര സഹകരണം ശക്തമാക്കുന്നതി നാണ് ഇരു രാജ്യങ്ങളുടെയും തിരുമാനം.

അതിനിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും പ്രത്യേകം ചർച്ച നടത്തി. സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി അൻവാറുൽഹഖ് കാകർ എന്നിവരുമായും കിരീടാവകാശി പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി

ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ പലസ്തീനില്‍ നടത്തുന്ന കടന്നാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഗാസ യുദ്ധം വെളിവാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പാണ്. ഇസ്രായി ലിന്റെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ രക്ഷാ സമിതിയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പരാജയത്തിന് സാക്ഷ്യം വഹിക്കുന്ന മാനുഷിക ദുരന്തമാണ് നാം അഭിമുഖീകരിക്കുന്നത്.

അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് ഗാസ യുദ്ധം തുറന്നുകാട്ടുന്നു. ഇസ്രായിൽ ആക്രമണവും ഗാസ നിവാസികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതും അറബ്, ഇസ്‌ലാമിക് ലോകം ഒരിക്കലും അംഗീകരിക്കില്ല. ഫലസ്തീൻ ജനതയോട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഇസ്രായിലിനാണ്. ഗാസ സംഭവങ്ങളുടെ തുടക്കം മുതൽ സൗദി അറേബ്യ യുദ്ധം നിർത്താൻ ഊർജിതമായ ശ്രമങ്ങൾ നടത്തുകയും ലോക നേതാക്കളുമായി കൂടിയാലോചനകളും ഏകോപനവും തുടരുകയും ചെയ്തു. സൈനിക നടപടികൾ ഉടനടി നിർത്തണമെന്ന ആവശ്യം ആവർത്തിക്കുകയാണ്.

ബന്ദികളെ വിട്ടയക്കുകയും ആളുകളുടെ ജീവൻ സംരക്ഷിക്കുകയും വേണം. ദൗർഭാഗ്യ കരമായ ഈ സാഹചര്യത്തെ നേരിടാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന് ഏകോപിതവും കൂട്ടായതുമായ പരിശ്രമം ആവശ്യമാണ്. ഉപരോധം എടുത്തുകളയാനും ഗാസയിൽ ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കാനും ഒരുമിച്ച് പ്രവർത്തിക്കണം.

അധിനിവേശം, ഉപരോധം, കുടിയേറ്റം എന്നിവ അവസാനിപ്പിച്ച് ഫലസ്തീൻ ജനതക്ക് നിയമാനുസൃതമായ അവകാശങ്ങൾ ഉറപ്പാക്കുകയും 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് മേഖലയിൽ സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരി ക്കാനുള്ള ഏക മാർഗമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇത് മേഖലക്കും മേഖലാ രാജ്യങ്ങൾ ക്കും ശാശ്വത സുരക്ഷയും സ്ഥിരതയും ഉറപ്പാക്കും.

നിരായുധരായ ആയിരക്കണക്കിന് സാധാരണക്കാരും കുട്ടികളും സ്ത്രീകളും വയോജനങ്ങളും കൊല്ലപ്പെടുകയും ആശുപത്രികളും ആരാധനാലയങ്ങളും അടി സ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്ത ഈ നിഷ്ഠൂരമായ യുദ്ധത്തെ അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. സാധാരണക്കാർക്ക് സഹായങ്ങൾ എത്തിക്കാൻ മാനുഷിക ഇടനാഴികൾ ഒരുക്കുകയും അന്താരാഷ്ട്ര മാനുഷിക സംഘടനകളെ അവരുടെ പങ്ക് വഹിക്കാൻ അനുവദിക്കുകയും വേണം. ഗാസയിലെ രോഗികൾക്കും പരിക്കേറ്റവർക്കും വൈദ്യസഹായം ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഇസ്രായിൽ നഗ്നമായി ലംഘിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ പ്രയോഗത്തിലെ ഇരട്ടത്താപ്പും സെലക്ടിവിറ്റിയും ഇത് പ്രകടമാക്കുകയും ലോക സുരക്ഷക്കും സ്ഥിരതക്കും വെല്ലു വിളി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിയില്‍ സംസാരിക്കെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു


Read Previous

സ്ഫോടനം നടത്തിയ റിമോട്ടുകൾ കവറിൽ പൊതിഞ്ഞ നിലയിൽ വണ്ടിയിൽ: കളമശേരി കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി

Read Next

ജനങ്ങള്‍ക്ക് മോശം വാര്‍ത്തകള്‍ ആവശ്യമില്ല; വിഷ്വല്‍ സ്‌റ്റോറിക്ക് പെട്ടെന്ന് ജനങ്ങളിലെത്താന്‍ കഴിയും, മാധ്യമ പ്രവര്‍ത്തകര്‍ സാധാരണ മനുഷ്യര്‍ക്കായി നിലയുറപ്പിക്കണം: ബര്‍ഖ ദത്ത് :

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »