എച് സലാം എംഎൽഎയെ ത‌ടഞ്ഞ് നാട്ടുകാർ; മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിൽ വൻ ജനരോഷം, പ്രതിഷേധം


ആലപ്പുഴ: വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് സലാമിനെതിരെ ജനരോഷം ഉയർന്നത്. എംഎൽഎയെ നാട്ടുകാർ തടഞ്ഞു വച്ചു. ബൈപ്പാസിലെ വാഹനങ്ങളും മത്സ്യത്തൊഴിലാളികൾ തടഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് പുന്നപ്ര സ്വദേശിയായ സൈറസിനെ കടലിൽ കാണാതായത്. രാവിലെ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയപ്പോഴാണ് സൈറസിനെ കാണാതായത്. ഉച്ചയോടെ സൈറസ് സഞ്ചരിച്ച വള്ളം കരയ്ക്കടിഞ്ഞിരുന്നു. 

പിന്നാലെ പൊലീസിലും ഫിഷറീസ് വകുപ്പിലും അറിയിച്ചെന്നും എന്നാൽ തിരച്ചിൽ വൈകിയെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. വൈകീട്ട് 6.30ഓടെയാണ് ഫഷറീസ് ബോട്ട് തിരച്ചിലിനായി എത്തിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. സലാം എത്തിയത് വൈകീട്ട് ഏഴ് മണിയോടെയാണ്. പിന്നാലെയാണ് അദ്ദേഹത്തെ തടഞ്ഞത്.


Read Previous

ഒന്‍പതാം ജയത്തിലേക്ക് പന്തെറിഞ്ഞത് 9 പേര്‍! അപരാജിത മുന്നേറ്റം; ഇന്ത്യക്ക് ‘ഹാപ്പി ദീപാവലി’

Read Next

സ്ത്രീകൾക്ക് പ്രതിവർഷം 15,000 രൂപ: ദീപാവലി ദിനത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി മുഖ്യമന്ത്രി ബാഗേൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »