ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിര്‍ബന്ധം.


ദുബൈ: കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധമാകും. പരിശോധന ഫലത്തിൽ ക്യൂ.ആർ കോഡും നിർബന്ധമാണ്. നിലവിൽ ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് വേണ്ടത്. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. പരിശോധനക്കായി സാമ്പിൾ ശേഖരിച്ച സമയമാണ് ഇതിന് കണക്കാക്കേണ്ടത്. ഫലം വന്നതിന് ശേഷമുള്ള സമയമല്ലെന്ന് വിമാനകമ്പനികൾ വ്യക്തമാക്കുന്നു.

പരിശോധനാ ഫലത്തിൽ ക്യൂ.ആർ കോഡിന് പുറമേ ഇംഗ്ലീഷിലോ അറബിയിലോ ഫലം നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കണം. ടെസ്റ്റ് ചെയ്ത തിയതിയും സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ദുബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെൽത്ത് അതോറിറ്റി അധികൃതർ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ഒറിജിനൽ പരിശോധനഫലം ലഭ്യമാകുന്ന വിധമായിരിക്കണം ക്യൂ.ആർ കോഡ്. യാത്രപുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളിൽ നിന്നാണ് പി.സി.ആർ പരിശോധന നടത്തേണ്ടതെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസ്, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനകമ്പനികൾ പുതിയ നിബന്ധനകൾ 22 മുതൽ നടപ്പാക്കുമെന്ന്


Read Previous

വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക? സ്വിമ്മിംഗ് പൂളിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് നടി രചന നാരായണൻകുട്ടി.

Read Next

യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നേഴ്സ് അറസ്റ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »