യുഎൻ സമിതിയിൽ റഷ്യയ്ക്ക് വീണ്ടും തോൽവി


ലണ്ടൻ: ഐക്യരാഷ്ട്ര സംഘടനയുടെ ഷിപ്പിങ് ഏജൻസിയുടെ ഭരണസമിതിയിൽ നിന്ന് റഷ്യ പുറത്ത്. രാജ്യാന്തര തലത്തിൽ കപ്പൽ ഗതാഗത രംഗത്തെ സുരക്ഷ ഉറപ്പാക്കുന്ന 175 അംഗങ്ങളുള്ള കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ വോട്ട് റഷ്യയ്ക്ക് ലഭിച്ചില്ല. രഹസ്യ വോട്ടെടുപ്പിൽ റഷ്യയെ പിന്തുണയ്ക്കരുതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മറ്റു രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു.

യുഎൻ സമിതിയിലെ റഷ്യയുടെ തുടർച്ചയായ തോൽവികളുടെ ഭാഗമാണിത്. ഒക്ടോബറിൽ യുഎൻ മനുഷ്യാവകാശ സമിതിയിലെ അംഗത്വം റഷ്യയ്ക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ വർഷം യുഎൻ ഏവിയേഷൻ സമിതിയുടെ ഭരണസമിതിയിൽ നിന്നും റഷ്യ പുറത്തായിരുന്നു.


Read Previous

ഇസ്രയേൽ ആക്രമണം വീണ്ടും: 178 പേർ കൊല്ലപ്പെട്ടു

Read Next

കരുവന്നൂരിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചു, 2 അക്കൗണ്ടുകളും; ക്രമക്കേട് പുറത്തായതോടെ 90 % തുകയും പിൻവലിച്ചെന്നും, ഇഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »