ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു


തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധേയമായ വാര്‍ത്തകള്‍ കൊണ്ടുവന്നിരുന്നു. മികച്ച ഹ്യൂമന്‍ ഇന്ററിസ്റ്റിംഗ് സ്റ്റോറിക്ക് തിരുവനന്തപുരം റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1998ല്‍ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായി. കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട് ബ്യൂറോകളിലും സെന്‍ട്രല്‍ ഡസ്‌കിലും പ്രവര്‍ത്തിച്ചു. 

കണ്ണൂര്‍ ശ്രീകണ്ഠപുരം ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടില്‍ പരേതനായ വേലപ്പന്‍ നായരുടെയും ലീലാമണിയുടെയും മകനാണ്. ഭാര്യ: പി കെ സിന്ധുമോള്‍ (ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അധ്യാപിക). മകള്‍: അനാമിക(വിദ്യാര്‍ഥിനി, കെഎന്‍എം ഗവ. കോളേജ് കാഞ്ഞിരംകുളം, തിരുവനന്തപുരം). സഹോദരങ്ങള്‍: പ്രദീഷ്, പ്രമീള.


Read Previous

അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്, ഇത് കുട്ടികളോടുള്ള​ ചതി’; രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

Read Next

നിതീഷും മമതയും അഖിലേഷും പങ്കെടുക്കില്ല; ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം ഡിസംബര്‍ പതിനെട്ടിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »