നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്ക്കാരം സിദ്ദീഖ്‌ തുവ്വൂരിന്


റിയാദ്‌: നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ ഈ വർഷത്തെ നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരത്തിന് പ്രവാസ ലോകത്തെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ്‌ തുവ്വൂരിനെ തെരഞ്ഞെടുത്തു.ഗൾഫ് മേഖലയിൽ ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക്‌ നൽകുന്ന പുരസ്കാരം കഴിഞ്ഞ തവണ യു എ ഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അശ്റഫ് താമരശ്ശേരിക്കായിരുന്നു.

പ്രവാസ ലോകത്ത്‌ സഹജീവി സ്നേഹത്തിന്റെ മായാമുദ്രകൾ പതിപ്പിച്ച മനുഷ്യ സ്നേഹിയാണു സിദ്ദീഖ്‌ തുവ്വൂർ. അനേക വർഷങ്ങൾ കെ.എം.സി.സി. വെൽഫെയർ വിംഗ്‌ ചെയർമാൻ, തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

നന്മ വാർഷികത്തോടനുബന്ധിച്ച്‌ 2024 ജനുവരി 12 ന് നടത്തപ്പെടുന്ന “നന്മോത്സവം 2024” ന്റെ വേദിയിൽ പുരസ്കാരം സമ്മാനിക്കും. അൽജാബിർ റോഡിലെ സമർ ആഡിറ്റോറിയത്തിലാണ് ചടങ്ങ്. പ്രമുഖ മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ മുഖ്യ അതിഥിയായിരിക്കും. നിരവധി ജീവകാരുണ്യ സാംസ്കാരിക മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടിയിൽ ‌വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.


Read Previous

ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്കൊപ്പം: കാരുണ്യ ഹസ്തം നീട്ടി ലുലു ഗ്രൂപ്പ്‌ ,50 ടൺ ആദ്യ ഘട്ട അവശ്യവസ്തുക്കള്‍ കൈമാറി.

Read Next

ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »