
തലയെടുപ്പുള്ള നവകേരള ബസുമായി വേമ്പനാട്ടു കായലിന് കുറുകെ നീന്തിയപ്പോൾ വൈക്കം–തവണക്കടവ് ജങ്കാർ നവകേരള ജങ്കാറായി മാറി. കേരളക്കരയാകെ ഓടിയെത്തിയ നവകേരള ബെൻസ് ഉരുക്കു ജങ്കാറിന്റെ മടിത്തട്ടിൽ കായൽക്കാറ്റേറ്റ് ആടിയുലഞ്ഞു. അപ്പോഴും ജങ്കാറിന്റെ ഭാവം ഇങ്ങനെ. ‘ഇതൊക്കെ എന്ത്’. അതിനു കാരണം പലതാണ്. ജനകീയ മന്ത്രിസഭയെ ജനങ്ങളിലേക്ക് എത്തിക്കുന്ന നവകേരള സദസിനെ വഹിച്ചതോടെയാണ് നവകേരള ബസ് താരമായി മാറിയത്. എന്നാൽ വൈക്കത്ത് എത്തിയ നവകേരള സദസും ബസും വേമ്പനാട്ടു കായലിന് അക്കരെ എത്തിച്ചത് നവകേരള ജങ്കാറാണ്. വേമ്പനാട്ടു കായലിൽ അപ്പുറവും ഇപ്പുറവുമുള്ള ആലപ്പുഴ–കോട്ടയം ജില്ലകളെ കൂട്ടിയിണക്കുന്ന ജങ്കാറിന് കേരളത്തിലെ രാഷ്ട്രീയത്തിൽ ചില്ലറയല്ല പ്രാധാന്യം. കാലങ്ങളായി രാഷ്ട്രീയ–സാംസ്കാരിക യാത്രകൾ കായൽ കടക്കാൻ ജങ്കാർ സർവിസാണ് ആശ്രയിയ്ക്കുന്നത്. എന്നാൽ ജങ്കാറിന് രാഷ്ട്രീയമില്ലതാനും. പക്ഷേ ഇടതുജാഥകൾ കൂടുതലും ജങ്കാർ വഴി പോകുമ്പോൾ കോൺഗ്രസ്, യുഡിഎഫ് ജാഥകളും യാത്രകളും