ന്യൂഡൽഹി: രാജ്യത്ത് നാലാം ഘട്ട വാക്സിനേഷൻ തുടങ്ങാനിരിക്കെ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ. നിലവിൽ വാക്സിൻ സ്റ്റോക്ക് കുറവാണെന്നും മരുന്ന് കമ്പനികളിൽ നിന്ന് ഉടൻ വാക്സിൻ ലഭിക്കില്ലെന്നും സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചു.
മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതു സംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചത്. രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സിൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങാനിരിക്കെയാണ് അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്.