
കോഴിക്കോട്: മോദി ഗ്യാരണ്ടി കേരളത്തില്‍ ചെലവാകില്ലെന്നും തൃശ്ശൂരില്‍ ബി.ജെ.പി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പ്രധാനമന്ത്രി വിളിച്ചതുകൊണ്ടാണ് പലരും പോയത്. അതെല്ലാം ബിജെപി വോട്ടല്ല. ചടങ്ങില്‍ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരെയൊക്കെ അണിനിരത്തിയാലും ബി.ജെ.പി.ക്ക് സീറ്റ് കിട്ടില്ല. തൃശ്ശൂര്‍ എടുത്ത് കൊണ്ടുപോയാല്‍ നമ്മളെങ്ങനെ തൃശ്ശൂരില്‍ പോകുമെന്നും അദ്ദേഹം ചോദിച്ചു.
‘താന്‍ വടകര തന്നെ മത്സരിക്കും. വല്ലാതെ കളിക്കണ്ട സ്വര്‍ണം കയ്യിലുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. അപ്പോള്‍ സിപിഐഎം അടങ്ങും. എന്നിട്ട് കോണ്‍ഗ്രസിനെ കുറ്റം പറയുകയാണ്. പിണറായിയുടെ പോഷക സംഘടനയാണ് പൊലീസ്. പിണറായി തമ്പുരാന്‍ എന്നും നാടു വാഴില്ല. സുധീരന്‍ പാര്‍ട്ടി ഫോറത്തില്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞതല്ലാതെ കോണ്‍ഗ്രസില്‍ അടിയൊന്നുമില്ല. തന്റെ താല്‍പര്യം മത്സരത്തില്‍ നിന്ന് മൊത്തത്തില്‍ മാറണം എന്നാണ്. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും’, കെ. മുരളീധരന്‍ പറഞ്ഞു.