
ന്യൂഡൽഹി: കോടതി വാക്കാൽ നടത്തുന്ന നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമ ങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്. കോടതി യിൽ സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനും നിർബന്ധമായും റിപ്പോർട്ട് ചെയ്യപ്പെടണം. മാധ്യമങ്ങൾ ശക്തമാണ്. വിധിന്യായങ്ങൾ മാത്രമല്ല, ചോദ്യോത്തരങ്ങളും സംഭാഷണങ്ങളും പൗരന്മാർക്ക് താൽപര്യമുള്ളതാണ്− തെര. കമ്മിഷനോട് സുപ്രീംകോടതി പറഞ്ഞു.
മദ്രാസ് ഹൈക്കോടതി പരാമർശത്തിന് എതിരേയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയതിലാണ് തെര. കമ്മീഷനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചത്.