
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ടു പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കു മെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ചൊവ്വാഴ്ച അറിയിച്ചു.
എന്നാൽ യാത്രാവിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയ രണ്ടാമത്തെ രാജ്യമായി രുന്നു യുഎഇ. ഒമാന് പിന്നാലെ ആയിരുന്നു യുഎഇയുടെ യാത്ര വിലക്ക്.യുഎഇയിൽ എത്തുന്ന തിനു മുമ്പ് 14 ദിവസത്തെ കാലയളവിൽ ഇന്ത്യയിലുണ്ടായിരുന്ന യാത്രക്കാർക്ക് പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.