കൊവിഡ് മാനദണ്ഡം ലംഘിച്ച് ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം സി എസ്‌ ഐ പുരോഹിതന്മാർക്ക് കൊവിഡ്; രണ്ട് പുരോഹിതര്‍ മരണപെട്ടു.


ഇടുക്കി: മൂന്നാറിലെ ധ്യാനകേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് നടന്ന ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം സി എസ്‌ ഐ പുരോഹിതന്മാർക്ക് കൊവിഡ് ബാധിച്ചു. വൈദികൻ റവ ബിജുമോൻ, റവ ഷൈൻ ബി രാജ് എന്നിവരാണ് മരിച്ചത്. രണ്ട് വൈദികർ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടു. സി എസ്‌ ഐ ബിഷപ്പ് ധർമ്മരാജ് റസാലം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

ധ്യാനത്തിൽ വിവിധ പളളികളിൽ നിന്നായി 350 പുരോഹിതർ പങ്കെടുത്തിരുന്നു. രോഗബാധിതരായ പുരോഹിതരിൽ പലരും കാരക്കോണത്തെ സി എസ് ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ചിലർ വീടുകളിലും ചികിത്സയിൽ തുടരുന്നുണ്ട്.

കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി മദ്ധ്യകേരള ധ്യാനം മാറ്റിവച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതർ രഹസ്യമായി നടത്തുകയായിരുന്നു. സർക്കാർ നിയന്ത്രണങ്ങളനുസരിച്ച് ധ്യാനത്തിൽ 50 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ സാഹചര്യത്തിലാണ് മദ്ധ്യകേരള ധ്യാനം മാറ്റിവച്ചത്. എന്നാൽ ധ്യാനം ചേരാൻ തങ്ങൾക്ക് അനുമതിയുണ്ടായിരുന്നുവെന്നാണ് സി എസ് ഐ ദക്ഷിണ കേരള വൈദിക നേതൃത്വത്തിന്റെ വിശദീകരണം.

വരുന്ന മാസം നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പ് ലക്ഷ്യമിട്ട് നേതൃത്വത്തെ അപകീർത്തിപ്പെടുത്താനുളള സി എസ് ഐ വിരുദ്ധ ലോബികളുടെ ശ്രമമാണ് കുപ്രചരണങ്ങളെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ മാസം നടന്ന ധ്യാനമായതിനാൽ നടപടി സ്വീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം ഡി എം ഒ വ്യക്തമാക്കി. കഴിഞ്ഞ മാസം കൊവിഡ് നിയന്ത്രണങ്ങൾ ശക്തമല്ലാത്ത സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ കഴിയില്ലെന്നാണ് ഡി എം ഒ പറയുന്നത്.


Read Previous

ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി.

Read Next

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രി കളില്‍ ഓക്‌സിജൻ ബെഡുകളും വെന്റിലേ‌റ്ററുകളും നിറയുന്നു. പലയിടങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിൽ സ്ഥലമില്ലാത്ത സ്ഥിതിയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »