എ സി മൊയ്തീന് തിരിച്ചടി; സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു


കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു. ഡല്‍ഹി അഡ്ജുഡീക്കേറ്റിങ്ങ് അതോറിറ്റിയാണ് ഇഡി നടപടി ശരിവെച്ചത്.

മൊയ്തീന്റെയും ഭാര്യയുടേയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എസി മൊയ്തീനെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇഡി വ്യക്തമാക്കി.

സ്വത്ത്‌ വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്ക ണമെന്ന് മൊയ്തീനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീന് കഴിഞ്ഞിരുന്നില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു. തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണത്തിൻ്റെ പരിധിയിലാണ്.


Read Previous

ഇന്ത്യക്കാര്‍ക്ക് ഇനി ഇറാനിലേക്ക് വിസ വേണ്ട; 27 രാജ്യത്തെ പൗരന്മാര്‍ക്ക് വിസ രഹിത യാത്ര പ്രാബല്യത്തില്‍, വിമാനത്തില്‍ വരുന്നവര്‍ക്കാണ് വിസ ഇളവ്; കര അതിര്‍ത്തി വഴി വരുന്നവര്‍ക്ക് വിസ നിര്‍ബന്ധം, ഇറാനില്‍ ടൂറിസ്റ്റുകളുടെ വരവ് 48.5% വര്‍ധിച്ചു

Read Next

മുഖ്യമന്ത്രി നടത്തുന്നത് കലാപാഹ്വാനം, രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »