റിയാദ് ടാക്കീസ് നൗഷാദ് ആലുവയ്ക്ക് സ്വീകരണം നൽകി


റിയാദ് :ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിയാദ് ടാക്കിസ് മുൻ പ്രസിഡണ്ടും , ഉപദേശക സമിതി അംഗവും , റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ നൗഷാദ് ആലുവക്ക് റിയാദ് ടാക്കിസ് അംഗങ്ങൾ സ്വീകരണം നൽകി.

മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു , രക്ഷാധികാരി അലിഅലുവ , ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ് , കോഡിനേറ്റർ ഷൈജു പച്ച , വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ , ട്രഷറർ അനസ് വള്ളികുന്നം , ജോയിന്റ് സിക്രട്ടറിമാരായ ഫൈസൽ കൊച്ചു , വരുൺ കണ്ണൂർ , പി ആർ ഒ റിജോഷ് കടലുണ്ടി , മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ , അൻവർ സാദാത് , ഐ ടി കൺവീനർ ഇ കെ ലുബൈബ്ബ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ സജീർ സമദ് , ജോസ് കടമ്പനാട് , സിജോ മാവേലിക്കര , കബീർ പട്ടാമ്പി , സോണി ജോസഫ് , നാസർ അൽഹൈർ , നബീൽ ഷാ , ഷൈജു തോമസ് , ഷിജു ബഷീർ , പ്രദീപ് , നിസാർ പള്ളികശേരി , ഷിജു ബഷീർ , എൽദോ വയനാട് , സാജിദ് നൂറനാട് ,ബാലഗോപാലൻ , മഹേഷ് ജയ് , ജംഷാദ് എന്നിവർ സംസാരിച്ചു ,

റിയാദ് ടാക്കീസ് നൽകിയ ഊഷ്മള സ്വീകരണത്തിന് നൗഷാദ് ആലുവ നന്ദി പറഞ്ഞു .ബാങ്കോക്കിൽ നടന്ന നാലാമത് ഗ്ലോബൽ കൺവെൻഷനിലാണ് സൗദിയില്‍ നിന്നുള്ള പ്രതിനിധിയായ നൗഷാദിനെ 164 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മലയാളി കൂട്ടായ്മയുടെ ഗ്ലോബൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തത്.


Read Previous

പ്രതീക്ഷിക്കുന്നത് 2019ലേതിന് സമാനമായ പ്രകടനം; ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയോ സിദ്ധിഖിനെയോ ഇറക്കിയെക്കും?; യുഡിഎഫ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

Read Next

ലൗ ജിഹാദ് ആരോപിച്ച് മലയാളി യുവാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടായിസം, നാലുപേര്‍ കസ്റ്റഡിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »