റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി മുതല്‍ പാസ്‌പോര്‍ട്ട് കൈയില്‍ സൂക്ഷിക്കാതെ രാജ്യത്ത് എവിടെയും പോകാം. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ രേഖ ആവശ്യപ്പെട്ടാല്‍ മൊബൈലില്‍ വിസിറ്റേഴ്സ് ഡിജിറ്റല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാവും.

പ്രവേശന സമയത്ത് ലഭിക്കുന്ന എന്‍ട്രി നമ്പര്‍ ഉപയോഗിച്ച് അബ്ഷിര്‍ വഴിയാണ് ഡിജിറ്റല്‍ കാര്‍ഡ് എടുക്കേണ്ടതെന്ന് ജവാസാത്ത് വക്താവ് മേജര്‍ നാസിര്‍ അല്‍ ഉതൈബിഅറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആണ് അബ്ശിര്‍. ഡിജിറ്റല്‍ ഐഡി ലഭ്യമായാല്‍ മൊബൈല്‍ ഫോണുകളില്‍ ഇത് സൂക്ഷിച്ചുവയ്ക്കാം.
നൂതന സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തുക യെന്ന ജവാസാത്ത് നയത്തിന്റെ ഭാഗമായാണ് നടപടി. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങ ളുമായും ഇത് യോജിച്ചുപോകുന്നു. ജവാസാത്ത് പുതുതായി എട്ട് സേവനങ്ങള്‍ കൂടി ഏതാനും ദിവസങ്ങള്‍ മുമ്പ് ഇലക്ട്രോണിക്‌വല്‍കരിച്ചിട്ടുണ്ട്. അബ്ഷിറില്‍ നാല് സേവനങ്ങളും മുഖീം ര്‍ പ്ലാറ്റ്ഫോമില്‍ നാല് സേവനങ്ങളുമാണ് ഉള്‍പ്പെടുത്തിയത്.