ഇളയ സഹോദരൻ പ്രധാനമന്ത്രി, മകൾ പഞ്ചാബിലെ മുഖ്യമന്ത്രി: പാകിസ്ഥാനിൽ ഇനി നവാസ് ഷെരീഫ് ഭരണയുഗം


തിരഞ്ഞെടുപ്പിനെ തുടർന്ന് രൂപപ്പെട്ട പാക്കിസ്ഥാനിലെ (Pakistan) രാഷ്ട്രീയ അനശ്ചിതത്വത്തിന് താൽക്കാലിക വിരാമം. ചൊവ്വാഴ്ച പുതിയ സഖ്യസർക്കാർ രൂപീകരിക്കുകയും ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയും ചെയ്തതോടെ പാകിസ്ഥാൻ്റെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിർണായക വഴിത്തിരിവ് രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് പാകിസ്ഥാൻ ദിവസങ്ങളോളം രാഷ്ട്രീയ പ്രതിസന്ധിയിലും അതുമായി ബന്ധപ്പെട്ട തർക്കങ്ങളിലും അകപ്പെട്ടു പോയത്. 

നവാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ), ബിലാവൽ ഭൂട്ടോ-സർദാരി നയിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവർ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ ഒത്തുചേർന്നിരിക്കുക യാണ്. നവാസ് ഷെരീഫ് തൻ്റെ ഇളയ സഹോദരൻ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.

അതേസമയം, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പുതിയ സംഭവവികാസങ്ങളെ അപലപിച്ചു. പാക്കിസ്ഥാൻ ജനതയുടെ യഥാർത്ഥ ശബ്ദം തങ്ങളാണെന്ന് അവകാശ വാദമാണ് ഇമ്രാൻ ഖാൻ ഉയർത്തിയത്. 

53 സീറ്റുകളുള്ള പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 75 സീറ്റുകൾ നേടിയ ഷെഹ്ബാസ് ഷെരീഫിൻ്റെ പിഎംഎൽ-എന്നിന് പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് പാകിസ്ഥാനിലെ രാഷ്ട്രീയ നീക്കുപോക്കുകൾക്ക് അവസാനമായത്. തിരഞ്ഞെടുപ്പിനെ തുടർന്ന് ദിവസങ്ങളായി നീട്ടു നിൽക്കുന്ന സ്തംഭനാവസ്ഥയ്ക്ക് ഇതോടെ അവസാന മായി കഴിഞ്ഞു. മാത്രമല്ല അനുരഞ്ജന പ്രക്രിയയിൽ പങ്കെടുക്കാൻ ഇമ്രാൻഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ സഖ്യം ക്ഷണിക്കുകയും ചെയ്തു.

17 സീറ്റുകൾ നേടിയ മുത്തഹിദ ക്വാമി മൂവ്‌മെൻ്റ്-പാകിസ്ഥാനും ഷെഹ്ബാസ് ഷെരീഫിൻ്റെ പിഎംഎൽ-എന്നിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ജനാധിപത്യത്തെ ‘ശക്തമാക്കാനുള്ള’ ശ്രമമെന്ന നിലയ്ക്കാണ് പിന്തുണ. പാകിസ്ഥാനിൽ ഭരണം നടത്താൻ ദേശീയ അസംബ്ലി മത്സരിക്കുന്ന 265 സീറ്റുകളിൽ 133 സീറ്റുകൾ നേടിയി രിക്കണം. പിഎംഎൽ-എൻ, പിപിപി, എംക്യുഎം-പി എന്നിവർ ചേർന്നാണ് ഇപ്പോൾ ഒരു ഏകീകൃത സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

നാലാമത്തെ തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയാകാനുള്ള അവസരം ഉപേക്ഷിച്ച് നവാസ് ഷെരീഫ് തൻ്റെ ഇളയ സഹോദരൻ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. സോഷ്യൽ മീഡിയയിൽ പിഎംഎൽ-എൻ വക്താവാണ് വാർത്ത സ്ഥിരീകരിച്ചത്. നവാസ് ഷെരീഫിൻ്റെ മകൾ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പാകിസ്ഥാൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത മുഖ്യമന്ത്രിയാകുന്നത്. .

ഇമ്രാൻ ഖാൻ്റെ പങ്കാളിത്തമില്ലാതെ ഒരു ജനാധിപത്യ സർക്കാർ രൂപീകരിക്കാനാവി ല്ലെന്ന് മുതിർന്ന നേതാവ് ലത്തീഫ് ഖോസ പ്രഖ്യാപിച്ചിരുന്നു. പിഎംഎൽ-എന്നും പിപിപിയും തമ്മിലുള്ള അധികാരം പങ്കിടലിനെ ഇമ്രാൻഖാൻ്റെ പാർട്ടി വിമർശിച്ചി രുന്നു. പാർലമെൻ്റിൻ്റെ അധോസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു. അവർ 101 സീറ്റുകൾ നേടിയിരുന്നു.

അതിനിടെ, പാകിസ്ഥാനിൽ രൂപീകരിക്കുന്ന ഏത് സർക്കാരുമായും പ്രവർത്തിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർ ട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ വോട്ട് തിരിമറി ആരോപണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ക്രമക്കേടുകൾ ഉണ്ടായിരുന്നുവെന്നും അവരെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ആത്യന്തി കമായി, ഞങ്ങൾ ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കുന്നുവെന്നും പാകിസ്ഥാനിൽ സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ ഞങ്ങൾ അവരുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


Read Previous

പത്താം ക്ലാസുകാരിയുടെ വയറ്റില്‍ രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട്

Read Next

ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »