പ്രതിഷേധിക്കുന്നത് എസ്എഫ്‌ഐ-പിഎഫ്‌ഐ കൂട്ടുകെട്ട്; ഗുരുതര ആരോപണവുമായി ഗവര്‍ണര്‍


തിരുവനന്തപുരം: സര്‍ക്കാരിനെതിര രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുകെട്ടാണ്. സര്‍ക്കാര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സെനറ്റ് യോഗത്തിലേക്ക് പോകാന്‍ പ്രൊ ചന്‍സര്‍ലര്‍ക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി നടപടികളില്‍ പ്രൊ ചാന്‍സലര്‍ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവര്‍ കാണിച്ചില്ല. കോടതിയോട് അവര്‍ക്ക് ബഹുമാനമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തില്‍ എസ്എഫ്‌ഐയും-പിഎഫ്‌ഐയും തമ്മില്‍ സഖ്യം ചേര്‍ന്നിരിക്കുകയാണ്. നിലമേലില്‍ അറസ്റ്റ് ചെയ്തവരില്‍ ഏഴുപേര്‍ പിഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും ഇത് സംബന്ധിച്ച് തനിക്ക് റിപ്പോര്‍ട്ട് കിട്ടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനിടെ, എകെജി സെന്റര്‍ മുന്നില്‍വെച്ച് എസ്എഫ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.


Read Previous

ഭാരത് ജോഡോ യാത്രക്ക് ഇടവേള; രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

Read Next

നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »