സിറ്റി ഫ്ലവര്‍ പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ റിയാദ് ബത്തയില്‍ ഫെബ്രുവരി 21 ന് തുറക്കും


റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ളവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍ റിയാദ് ബത്തയിലെ മെയിന്‍ സ്ട്രീറ്റ് മര്‍ക്കസ് ജമാല്‍ കോപ്ലക്സ് അടുത്തായി ഫെബ്രുവരി 21 ന് വൈകീട്ട് 6 മണിക്ക് ഉത്ഘാടനം ചെയ്യും

ഉത്ഘാടവില്‍പ്പനയോടനുബന്ധിച്ച് വന്‍ കില്ലര്‍ ഓഫറുകള്‍ കൂടാതെ ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 100 റിയാലിന് സാധനങ്ങള്‍ പർച്ചേസ് ചെയ്താല്‍ 50 റിയാല്‍ അധിക പർച്ചേസിനുള്ള കൂപ്പണ്‍ ലഭിക്കും , കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ്

പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിൽ വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യ വര്‍ധ ക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോ ണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, തുടങ്ങി ഉപഭോക്താ ക്കൾക് ആവശ്യമായതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യത്തിൻ്റെ ഭാഗമായാണ് റിയാദിലെ ബത്തയില്‍ വീണ്ടുമൊരു സ്റ്റോര്‍ ഓപ്പണ്‍ ചെയ്തതെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു


Read Previous

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു; ദുരൂഹതയെന്ന് നാട്ടുകാര്‍

Read Next

ഒ.ഐ.സി.സി കുടുംബോത്സവം ഫെബ്രുവരി 22 -ന്: ഡി സി സി പ്രസിഡണ്ട്‌ അഡ്വ: കെ. പ്രവീൺകുമാർ മുഖ്യാതിഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »