റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി ഒരുക്കുന്ന ‘ജോയ് രാത്’ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ വി എസ് ജോായി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ എന്നിവര്‍ റിയാദ് സന്ദര്‍ശിക്കുന്നു.

ഫെബ്രുവരി 24ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സംസ്കാരിക സമ്മേളനം, ഗാനസന്ധ്യ, നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു