ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കി. എട്ട് ബാലറ്റ് വോട്ടുകൾ റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയതാണ് ബിജെപി സ്ഥാനാർത്ഥി യുടെ വിജയത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. സുപ്രീം കോടതിയുടെ ഉത്തരവോടെ, കേസിൽ ഹർജിക്കാരൻ കൂടിയായ എഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.

നേരത്തെ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ നിര്‍ദേശിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. റിട്ടേണിംഗ് ഓഫീസര്‍ അസാധുവാക്കിയ എട്ട് ബാലറ്റുകള്‍ക്ക് സാധുതയുണ്ടെന്നും കോടതി വിധിച്ചു. ഈ എട്ട് വോട്ടുകളും എഎപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിന് അനുകൂലമായിട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് എഎപിക്ക് ആശ്വാസമായി വിധി വരുന്നത്.
ഹർജിക്കാരന് അനുകൂലമായി രേഖപ്പെടുത്തിയ എട്ട് വോട്ടുകൾ അട്ടിമറിക്കാൻ അനിൽ മസിഹ് ബോധപൂർവമായ ശ്രമം നടത്തിയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ബാലറ്റുകൾ വികൃതമാക്കിയതായി കണ്ടെത്തിയതിനാലാണ് താൻ അങ്ങനെ ചെയ്തതെന്ന് ഇന്നലെ ഈ കോടതിയിൽ ഉദ്യോഗസ്ഥൻ മൊഴി നൽകിയിരുന്നു. വാസ്തവത്തിൽ, ബാലറ്റുകളൊന്നും വികൃതമായിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും കോടതി കൂട്ടിച്ചേർത്തു. റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹി നെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.
“ഒരു പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റം രണ്ട് തലങ്ങളിൽ തരംതാഴ്ത്തേണ്ടതുണ്ട്. ഒന്നാമതായി, അദ്ദേഹത്തിൻ്റെ പെരുമാറ്റത്തിലൂടെ, അദ്ദേഹം നിയമവിരുദ്ധമായി മേയർ തിരഞ്ഞെടുപ്പിൻ്റെ ഗതിയിൽ മാറ്റം വരുത്തി. രണ്ടാമതായി, ഈ കോടതിക്ക് മുമ്പാകെ ഒരു പ്രസ്താവന നടത്തുമ്പോൾ, ഉദ്യോഗസ്ഥൻ ഒരു വ്യാജ പ്രസ്താവന നടത്തി. ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,” ബെഞ്ച് പറഞ്ഞു.
ഈ എട്ട് വോട്ടുകള്‍ സാധുതയുള്ളതായി കണക്കാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ അനില്‍ മസിഹ് അസാധുവാക്കിയ എട്ട് ബാലറ്റുകളും ആം ആദ്മി പാര്‍ട്ടിയു ടെ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിന്റെ സ്റ്റാമ്പ് ലഭിച്ചതായി വിസ്താരത്തിനിടെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘വോട്ടുകള്‍ കുല്‍ദീപ് കുമാറിന് വേണ്ടി രേഖപ്പെടുത്തിയതാണ്. റിട്ടേണിംഗ് ഓഫീസര്‍ വീഡിയോയില്‍ കാണുന്നത് പോലെ ചെയ്യുന്നത്, ഒരു വരി മാത്രം ഇടുന്നു,’ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ബാലറ്റ് പേപ്പറുകളും വീഡിയോയും ഹാജരാക്കാന്‍ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ റിട്ടേണിംഗ് ഓഫീസറെ കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചിരുന്നു. ബാലറ്റ് പേപ്പറുകളില്‍ കൃത്രിമം കാട്ടി യതിന് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മേയര്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത പുതിയ റിട്ടേണിംഗ് ഓഫീസറെ നിയമിക്കാന്‍ ഡെപ്യൂട്ടി കമ്മീഷ ണറോട് ആവശ്യപ്പെട്ടു. ചണ്ഡീഗഢ് നിയമസഭയില്‍ നടന്ന കുതിരക്കച്ചവടത്തില്‍ ഞങ്ങള്‍ക്ക് വേദനയുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
‘കുതിരക്കച്ചവടത്തിന്റെ ഈ ബിസിനസ്സ് അവസാനിപ്പിക്കണം, അതുകൊണ്ടാണ് നാളെ തന്നെ ബാലറ്റ് പേപ്പറുകള്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” ബെഞ്ച് കൂട്ടിച്ചേർത്തു. ഇതിനിടെ സിസിടിവിയിലേക്ക് നോക്കിക്കൊണ്ട് അനില്‍ മസിഹ് ബാലറ്റ് പേപ്പറുകള്‍ ടിക്ക് ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയും വൈറലായി. ഇത് തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. വാദം കേള്‍ക്കുന്നതിനിടെ ബെഞ്ചിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ അനില്‍ മസിഹിന് സുപ്രീം കോടതി സമന്‍സ് അയച്ചിരുന്നു.
എല്ലാ ബാലറ്റ് പേപ്പറുകളും വികൃതമാക്കിയെന്നും താന്‍ അവ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മസിഹ് മറുപടി നല്‍കി. ”അവിടെ ഒരുപാട് ക്യാമറകള്‍ ഉണ്ടായിരുന്നു, ഞാന്‍ അവയിലേക്ക് നോക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറുകള്‍ അടയാളപ്പെടുത്തിയതെന്ന് ബെഞ്ച് ചോദിച്ചു. ബാലറ്റ് പേപ്പറുകള്‍ തമ്മില്‍ കലരാതിരിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് മസിഹ് പറഞ്ഞു. ‘അതിനര്‍ത്ഥം നിങ്ങള്‍ അത് അടയാളപ്പെടുത്തി. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണം. ഒരു ജനാധിപത്യത്തില്‍ ഇത് അനുവദിക്കാനാവില്ല,’ ബെഞ്ച് അഭിപ്രായപ്പെട്ടു.
ജനുവരി 30ന് നടന്ന ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സ്ഥാനങ്ങളും നിലനിര്‍ത്തിയിരുന്നു. എഎപിയുടെ കുല്‍ദീപ് കുമാറിനെ പരാജയപ്പെടുത്തി ബി.ജെ.പി.യിലെ മനോജ് സോങ്കറാണ് മേയറായത്. 35 അംഗ ചണ്ഡീഗഡ് കോർപറേഷനിൽ 12നെതിരെ 16 വോട്ടുകള്‍ നേടിയായിരുന്നു വിജയം. എട്ട് വോട്ടുകള്‍ അസാധുവായി. കോണ്‍ഗ്രസ്-എഎപി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു വിജയം. ഇതോടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വഞ്ചനയും കൃത്രിമവും നടത്തിയെന്ന് ആരോപിച്ചും റിട്ടേണിംഗ് ഓഫീസര്‍ അനില്‍ മസിഹിനെതിരെയും സുപ്രീം കോടതിയെ സമീപിച്ചു. പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.
എട്ട് വോട്ടുകൾ അസാധുവാക്കിയ തീരുമാനത്തിൽ എഎപി-കോൺഗ്രസ് പ്രതിഷേധി ച്ചതോടെ സഭയിൽ ബഹളമുണ്ടായി. വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനെതിരെ എഎപി–കോൺഗ്രസ് സഖ്യം ഹരിയാന ഹൈക്കോടതിയെ സമീപിക്കുമെന്നും എഎപി അറിയിച്ചു. ഇന്ത്യ ബ്ലോക്കും ബിജെപിയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് പോരാട്ട മാണ് നടന്നത്. കോൺഗ്രസും എഎപിയും സംയുക്തമായാണ് സ്ഥാനാർഥികളെ നിർത്തിയത്. കുൽദീപിനെ മേയർ സ്ഥാനാർഥിയായി എഎപി നിർത്തിയപ്പോൾ സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ പദവികളിലേക്ക് കോൺഗ്രസാണ് സ്ഥാനാർഥികളെ നിർത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35ൽ 14 സീറ്റും ബിജെപി നേടിയപ്പോൾ എഎപിക്ക് 13 കൗൺസിലർമാരുണ്ടായിരുന്നു. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസിന് ഏഴ് പ്രതിനിധികളും സിരോമണി അകാലിദലിന് 1 അംഗവും ഉണ്ടായിരുന്നു.