നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികളെ ദ്രോഹിയ്ക്കുന്നത്: നവയുഗം.


ദമാം: ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യത പ്രവേശന പരീക്ഷയായ നീറ്റിനു ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികൾക്ക് വളരെയേറെ ആശങ്ക ഉളവാക്കുന്ന ഒന്നാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാലങ്ങളിൽ നിരവധി അപേക്ഷകളും , ചർച്ചകളുമെല്ലാം നടത്തിയതിന്റെ ഫലമായിട്ടാണ് ഗൾഫിൽ പരീക്ഷക്കായുള്ള കേന്ദ്രം അനുവദിച്ചു കിട്ടിയത്. അത് റദ്ദാക്കുക വഴി പ്രവാസികളെ ദ്രോഹിയ്ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിയ്ക്കുന്നത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആരോപിച്ചു. പ്രവാസ ലോകത്തുള്ള വിദ്യാർത്ഥികളെ പരീക്ഷ സമയത്തു നാട്ടിലെ അതാതു കേന്ദ്രങ്ങളിൽ എത്തിക്കാനായി ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ട അനിവാര്യതയിൽ ആണ് പ്രവാസ ലോകം ഇപ്പോൾ എത്തിയിരിയ്ക്കുന്നത്.

കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തി വിജയിപ്പിക്കേണ്ടതിനു പകരം, ആ സംവിധാനം തന്നെ പിൻവലിക്കുക വഴി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്ക ൾക്കും ഉണ്ടാവുന്ന അസൗകര്യവും, അമിത പണച്ചിലവും, തൊഴിൽ വിഷയങ്ങളും കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. പല സ്വകാര്യകമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് പരീക്ഷ എഴുതാൻ കുട്ടികളെ നാട്ടിൽ കൊണ്ട് പോകാൻ സമയത്തു ലീവ് കിട്ടുക എന്നത് വളരെ പ്രയാസകരമാണ്. വിമാന ടിക്കറ്റിന് അനിയ ന്ത്രിതമായ നിരക്കുകൾ ആണ് വിമാനകമ്പനികൾ ഇപ്പോൾ ഈടാക്കി കൊണ്ടിരി ക്കുന്നത്. അതിലും കേന്ദ്രസർക്കാർ പ്രവാസികൾക്ക് അനുകൂലമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും, കേരള സർക്കാരും, നോർക്കയും ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തി നിലവിലെ സ്ഥിതി തുടരാനുള്ള തീരുമാനം കേന്ദ്രസർക്കാരിനെക്കൊണ്ട് എടുപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നിവേദനം സമർപ്പിച്ചു.

രാഷ്ട്രീയമായ സമവായം സാധ്യമല്ലെങ്കിൽ, നിയമപരമായ വഴികൾ തേടി പ്രവാസി കളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ പ്രവാസി സംഘടനകൾ ഒരുമിച്ചു നിൽക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.


Read Previous

കേളിയുടെ കൈത്താങ്ങ്: തിരുവനന്തപുരം സ്വദേശി ഏഴ് വർഷത്തിന് ശേഷം നാടണഞ്ഞു

Read Next

ഗള്‍ഫിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു; ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍, സൗദി അറേബ്യയില്‍ റിയാദില്‍ നടക്കും, പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടക്കുമെന്ന് എന്‍.ടി.എ ‘

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »