
മലപ്പുറം: എടവണ്ണപ്പാറയിൽ 17-കാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ദിഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയതായി കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് . ഇയാൾ നേരത്തെയും പോക്സോ കേസിൽ അറസ്റ്റിലായിരുന്നു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു എടവണ്ണപ്പാ സ്വദേശിയായ 17- കാരിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിലായിരുന്നു. പിന്നാലെ ആരോപണവുമായി കുടുംബം രംഗത്തെത്തി.
പ്രതി പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. തുർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പീഡനത്തിനിരയായപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽപരാതി നൽകിയിരുന്നു. എന്നാൽ, മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടതുമൂലം കുട്ടിക്ക് മൊഴിനൽകാൻ സാധിച്ചിരുന്നില്ല.