സിറ്റി ഫ്‌ളവര്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.


റിയാദ്:  സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍  ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിലെ മെയിന്‍ സ്ട്രീറ്റ് (മര്‍ക്കസ് ജമാല്‍ കോപ്ലകസിന് സമീപം) ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സി ക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡണ്ട് ഫിനാന്‍സ് ഹസീബ് റഹമത്ത് എന്നിവര്‍ സംബന്ധിച്ചു.

സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിലെ മെയിന്‍ സ്ട്രീറ്റില്‍ ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്യുന്നു, സമീപം സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സി ക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ എന്നിവര്‍

ഉദ്ഘാടവില്‍പ്പനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ ലഭ്യമാകും. കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ്. എല്ലാം ഒരുകുടകീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജികരിച്ചിരിക്കുന്നത്
വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്‌ മെറ്റിക്, വീട്ടു സാധനങ്ങള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, പുരുഷനമാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വസ്ത്ര ശേഖരവും  ഹോം ലിനന്‍, തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമായതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ ഉറപ്പുവരുത്തുന്ന സിറ്റി ഫ്‌ളവര്‍ സൗദിയുടെ എല്ലാ പ്രവിശ്യ കളിലും  സേവനം എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് റിയാദിലെ ബത്ഹ യില്‍ വീണ്ടുമൊരു സ്റ്റോര്‍ ഓപ്പണ്‍  ചെയ്തതെന്നും ഉപഭോകതാക്കള്‍ തരുന്ന  മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രചോദനമാകുന്നതെന്നും  അടുത്ത ബ്രാഞ്ച് അടുത്തമാസം അല്‍ ഖുറയാത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ചെയര്‍ മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, സീനിയര്‍ ഡയറക്ടര്‍ ഇ  കെ റഹീം, ഡയറക്ടര്‍ റാഷിദ്  അഹമ്മദ് കോയ എന്നിവര്‍ പറഞ്ഞു


Read Previous

നിയമലംഘനങ്ങള്‍ക്ക് പോലീസിന്‍റെ എഫ്.ഐ.ആര്‍. മാത്രം മാനദണ്ഡമാക്കേണ്ട, മോട്ടോര്‍വാഹനവകുപ്പും സ്വതന്ത്ര അന്വേഷണം നടത്തണം

Read Next

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽനിന്ന് രക്ഷപ്പെട്ടയാൾ, ഒരു മാസത്തിനുശേഷം മധുരയിൽനിന്ന് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »