തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ മൂന്നു വയസുകാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശി ജോണിയുടെ മകന് അസ്നാല്‍ ആണ് മരിച്ചത്.

കാര്‍ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അന്തിയൂര്‍ക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയും ഭാര്യ സുനിതയും മകന് ആസ്നവ്(5), ഇളയ മകന് അസ്നാന്(3) എന്നിവരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 7.15-ഓടെ മലയിന്‍കീഴ് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.
അന്തിയൂര്‍ക്കോണത്തുനിന്ന് മലയിന്‍കീഴ് ഭാഗത്തേയ്ക്കു വന്ന സ്കൂട്ടറിനെ, അതേ ദിശയിലെത്തിയ കാര്‍ മറികടക്കുന്നതിനിടയില്‍ തട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന ബൈക്കിലിടിക്കുകയും മറിയുകയുമായിരുന്നു.