യുവതിയെ 20 കഷണങ്ങളാക്കി വെട്ടിനുറുക്കി, ചാക്കിലാക്കി ഉപേക്ഷിച്ചു; ഗര്‍ഭിണിയെന്ന് സംശയം, അന്വേഷണം88542


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായ സംഭവം. 20നും 25നും ഇടയില്‍ പ്രായം തോന്നിപ്പിക്കുന്ന യുവതിയെ വെട്ടിനുറുക്കി രണ്ടു ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തി. 20 കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആദ്യം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

അംരോഹ ജില്ലയില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. യുവതി ഗര്‍ഭിണി യാണന്നും സംശയിക്കുന്നു. അജ്ഞാതര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതി യുടെ മുഖത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

സംഭവവുമായി ബന്ധപ്പെട്ട് ഒന്നിലധികം പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തലയും കൈകാലുകളും ശരീരത്തില്‍ നിന്ന് വേര്‍പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് പ്രതികള്‍ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയതെന്ന് സംശയിക്കുന്നു. എന്നാല്‍ സംഭവ സ്ഥലത്ത് നിന്ന് രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ മറ്റൊരു സ്ഥലത്ത് വച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിക്കുകയായി രുന്നുവെന്നാണ് കരുതുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു.


Read Previous

വന്യമൃഗശല്യത്തിന് പരിഹാരം വേണം: ഡീന്‍ കുര്യാക്കോസിന്റെ സമരം രണ്ടാം ദിനത്തിലേക്ക്; ഇടതു നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും

Read Next

സിദ്ധാര്‍ഥ് ജീവനൊടുക്കിയതല്ല, കൊന്ന് കെട്ടിത്തൂക്കിയതെന്ന് കുടുംബം, ഞാന്‍ അങ്ങോട്ടു വരുന്നമ്മേ. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാന്‍ കൊണ്ടുപോകാം; ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു സീനിയര്‍ വിദ്യാര്‍ഥി വിളിച്ചു പറയുന്നു അവന്‍ പോയെന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »