ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. താന്‍ ഒരിക്കലും അത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും ഇത്തരം വാര്‍ത്തകള്‍ മാദ്ധ്യമ ഭ്രാന്താണെന്നു മാണ് അദ്ദേഹം പ്രതികരിച്ചത്.

നിങ്ങള്‍ ഇത് എപ്പോഴെങ്കിലും എന്റെ വായില്‍ നിന്ന് കേട്ടിട്ടുണ്ടോ? എന്തെങ്കിലും സൂചന ലഭിച്ചോ? ഒന്നുമില്ല’ കമല്‍നാഥ് ചോദിച്ചു. നിങ്ങള്‍ മാദ്ധ്യമങ്ങള്‍ പലതും പറയുന്നു. മറ്റാരും ഇത് പറയുന്നില്ല. നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വാര്‍ത്തകള്‍ കൊടുക്കുന്നു. എന്നിട്ട് അതിനെക്കുറിച്ച് എന്നോട് ചോദിക്കുന്നു. ആദ്യം നിങ്ങള്‍ തന്നെ അതിനെ തള്ളിക്കളയണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും അതി നായി ജില്ലാതലത്തിലുള്ള നേതാക്കളെ കണ്ട് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് കമല്‍നാഥിന്റെ പദ്ധതി.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനെ ക്കുറിച്ച് സംസാരിക്കവേ, ‘ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.