തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും സിഎംആര്‍എല്‍ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഫയലില്‍ സ്വീകരിച്ചത്.

അടുത്ത മാസം 14 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുളള വിവിധ സംഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ആലപ്പുഴ തോട്ടപ്പളളിയില്‍ ഖനനം നടത്താനായി അനധികൃതമായിട്ടുളള അനുമതി നല്‍കിയതും സിഎംആര്‍എല്ലിന് ഭൂമി വാങ്ങിയതില്‍ ഇളവ് നല്‍കിയതും അടക്കമുളള അഴിമതികളും അദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.