മലയോരത്തേയ്ക്ക് കേന്ദ്രത്തിന്‍റെ റോപ് വേ; വയനാടും ശബരിമലയും പരിഗണനയില്‍


സംസ്ഥാനത്ത് റോഡുസൗകര്യമില്ലാത്തയിടങ്ങളിലേയ്ക്ക് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം റോപ് വേ നിര്‍മിയ്ക്കും. ഇതിനായി പര്‍വതമാലാ പരിയോജന പദ്ധതിയുടെ സാധ്യതാപഠനങ്ങള്‍ സംസ്ഥാനത്തും തുടങ്ങി.

ദേശീയപാത ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡാണ് റോപ്വേകള്‍ നിര്‍മിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നിര്‍മാണം. 40 ശതമാനം തുക കേന്ദ്രസര്‍ക്കാരും 60 ശതമാനം കരാറെടുത്ത കമ്പനിയും മുടക്കും. മൂന്നാര്‍ മുതല്‍ വട്ടവട വരെ റോപ് വേ നിര്‍മിക്കാന്‍ പഠനം നടത്തിയ കമ്പനി റിപ്പോര്‍ട്ട് നല്‍കി. ഇവിടെയാകും ആദ്യപദ്ധതി വരുക.

വയനാട്, ശബരിമല, പൊന്‍മുടി എന്നിവിടങ്ങളിലും പഠനം തുടങ്ങി. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച കാബിനുകളാകും റോപ് വേക്ക് ഉപയോഗിക്കുക.


Read Previous

ഹൈടെക് ഡ്രൈവിങ് ടെസ്റ്റ്; 50 സെന്‍റെങ്കിലും വേണം,തുക എങ്ങനെ കണ്ടെത്തണമെന്ന്‍ ഉത്തരവിലില്ല

Read Next

വിവസ്ത്രനാക്കി ക്രൂരമായി തല്ലിച്ചതച്ചു, പുലര്‍ച്ചെ വരെ നീണ്ട മര്‍ദ്ദനം; ഹോസ്റ്റലില്‍ ‘അലിഖിത നിയമം’; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »