ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു


ജറുസലം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ല പ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലെബനനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തി സമൂഹമായ മാര്‍ഗലിയോട്ടിന് സമീപം പതിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റരില്‍ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിവരുമുണ്ട്. ഇവര്‍ വിദഗ്ധ ചികിത്സയിലാണ്. മുഖത്തും ശരീരത്തിലും പരിക്കേറ്റതിനെ തുടര്‍ന്ന് ബുഷ് ജോസഫ് ജോര്‍ജിനെ ടിക്വയിലെ ബെയ്ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഇസ്രയേലില്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്.


Read Previous

കോതമംഗലം പ്രതിഷേധം; 30 പേര്‍ക്കെതിരെ കേസ്, മാത്യു കുഴല്‍നാടന് ഇടക്കാല ജാമ്യം

Read Next

സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »