Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാംസ്കാരിക സമ്പത്തിനെ ഫാസിസത്തിന് വിട്ടുകൊടുക്കരുത് : പി എൻ ഗോപീകൃഷ്ണൻ


റിയാദ് : സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ റിയാദിലെ ചില്ല സർഗവേദിയുടെ ദശ വാർഷികം രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചു. കവിയും സാംസ്കാരിക പ്രഭാഷകനു മായ പിഎൻ ഗോപീകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. നാലു വിഭാഗങ്ങളിലായി നടന്ന രണ്ടു ദിവസത്തെ പരിപാടി പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് വാർഷി കാഘോഷത്തെ സമ്പന്നമാക്കി.

ചില്ല കോഡിനേറ്റർ സുരേഷ് ലാൽ അധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു. വേദിയിൽ കേളി പ്രവർത്തകർ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലുവണ്ടി എന്ന സംഗീത-നൃത്തശില്പം അവതരിപ്പിച്ചു.

തുടർന്ന് സീബ കൂവോട് മോഡറേറ്ററായി കൊണ്ട് ‘മലയാളത്തിന്റെ കാവ്യസങ്കല്പ യാത്രകൾ’ എന്ന വിഷയത്തിൽ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. മലയാള കവിത മണിപ്രവാള കാലഘട്ടത്തിൽ നിന്ന് ഈ കാലഘട്ടത്തിലേക്ക് സഞ്ചരിച്ചതിന്റെ ഭാവുകത്വപരമായ ചരിത്രം അദ്ദേഹം വിശദീകരിച്ചു. താളത്തിലും വൃത്തത്തിലും എഴുതിയാൽ മാത്രമേ കവിതയാകൂ എന്ന ചിന്തയെല്ലാം മാറി കവിതയിൽ കവിത യുണ്ടാകണമെന്ന ബോധം മലയാളത്തിൽ ക്രമേണ വികസിച്ചുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യചട്ടങ്ങളെ തിരുത്തുന്നതിലും വാർപ്പു മാതൃകകളെ ലംഘിക്കുന്ന തിലും ആശാന്റെ കവിതകൾ വഹിച്ച പങ്ക് അദ്ദേഹം ഉദാഹരണങ്ങളിലൂടെ വ്യക്ത മാക്കി. ഈ വിഭാഗത്തിൽ മൂസ കൊമ്പൻ സ്വാഗതവും നാസർ കാരക്കുന്ന് നന്ദിയും പറഞ്ഞു.

‘പി എൻ ഗോപീകൃഷ്ണന്റെ കവിതകൾ രാഷ്ട്രീയം പറയുന്നത്’ എന്ന വിഷയത്തിൽ നടന്ന രണ്ടാമത്തെ വിഭാഗം ഒരു സംഭാഷണ രൂപത്തിലുള്ളതായിരുന്നു. സഹഭാഷണം എം ഫൈസൽ നടത്തി. സമകാലീന കവികളുടെ കാവ്യവീക്ഷണത്തിൽ നിന്ന് തന്റെ കവിത എങ്ങനെ വേറിട്ടു നിൽക്കുന്നു എന്നാണ് കവി പ്രതിപാദിച്ചത്. കവിതയിൽ കാലത്തിന്റെ രാഷ്ട്രീയം ഉണ്ടാകും. മലയാളത്തിലെ കവികളേക്കാൾ കിഴക്കൻ യൂറോപ്പ് അടക്കമുള്ള പ്രദേശങ്ങളിലെ കവികളാണ് തനിക്ക് പ്രേരണയായതെന്ന് കവി തുറന്നുപറഞ്ഞു. വികെ ഷഹീബ ആമുഖം അവതരിപ്പിച്ച വിഭാഗത്തിൽ നജീം കൊച്ചുകലുങ്ക് നന്ദി പറഞ്ഞു.

മൂന്നാമത്തെ വിഭാഗത്തിന് ആധാരമായത് കവിയുടെ തന്നെ ഏറ്റവും പുതിയ ചരിത്രപഠനമായ ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകമാണ്. ജോമോൻ സ്റ്റീഫൻ മോഡറേറ്ററായിരുന്ന വിഭാഗത്തിൽ സംസ്കാരം, ദേശീയത, ചരിത്രം എന്ന വിഷയത്തിൽ ഏറെ വിപുലമായ സംവാദം നടന്നു. പുസ്തകം എഴുതാനുണ്ടായ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. ഹിന്ദുത്വ നുണകളെ നേരിടാൻ ജനാധിപത്യ പ്രവർത്തകർ കണിശമായ ചരിത്ര ബോധമുള്ളവരായിരിക്കണം എന്ന ചിന്തയിൽ നിന്നാണ് പുസ്തകരചന തുടങ്ങുന്നത്.

ദേശീയസ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇപ്പോൾ രാജ്യ സ്നേഹത്തിന്റെ മൊത്തവ്യാപാരികളാകുന്നത്. സവർക്കർ മുന്നോട്ടുവെച്ച ഹിന്ദുത്വത്തെ യാഥാർത്ഥ്യമാക്കുക എന്നതാണ് സംഘ പരിവാർ സർക്കാരിന്റെ ലക്ഷ്യം എന്ന അപകടത്തെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. സൗരവ് വിപിൻ, നേഹ പുഷ്പരാജ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. വിപിൻ കുമാർ ആമുഖം അവതരിപ്പിച്ച വിഭാഗത്തിൽ ജോഷി പെരിഞ്ഞനം നന്ദി പറഞ്ഞു.

നാലാമത്തെ വിഭാഗത്തിൽ കവിതയുടെയും ദേശീയതയുടെയും ഭാവി എന്ന വിഷയത്തിലുള്ള കൂടിയിരിപ്പ് ചർച്ചയായിരുന്നു. രാമായണം ഒരു സാഹിത്യകൃതി യാണ്. അതിന്റെ ഭാഷ്യങ്ങൾ നിരവധിയാണ്. അത് ഒരു മതത്തിന്റെ കുത്തകയായി അനുവദിച്ചുകൊടുക്കുന്നത് അപകടകരമാണ്. രാമായണം അടക്കമുള്ള നമ്മുടെ സർഗരചനകളെ അവയുടെ മതനിരപേക്ഷ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കാൻ നമുക്ക് സാധിക്കണം, പി എൻ ഗോപീകൃഷ്ണൻ ഓർമ്മിപ്പിച്ചു. ടാഗോറിനെ പോലെ, അപകടകരമായ ദേശീയതയെ തിരിച്ചറിഞ്ഞ മറ്റൊരാളില്ല ആ പാരമ്പര്യം ഉൾക്കൊള്ളു ന്നതുകൊണ്ടാണ് ഇന്ത്യയിലെ എഴുത്തുകാരെ ഹിന്ദുത്വത്തിന്റെ ചതിക്കുഴിയിൽ വീഴ്ത്താൻ ഇനിയും സാധിക്കാത്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംവാദങ്ങൾക്ക് ശേഷം സുരേഷ് ലാൽ നന്ദി പറഞ്ഞു.

ഫോട്ടോ : ചില്ല സർഗവേദിയുടെ ദശവാർഷിക ആഘോഷവേളയിൽ പി എൻ ഗോപീകൃഷ്ണന് ബീന ഉപഹാരം കൈമാറുന്നു


Read Previous

റിയാദ് കെ. ഇ. എഫിൻ്റെ ലെവൽ അപ് മാനേജ്മെൻ്റ് പാനൽ ചർച്ച ശ്രദ്ധേയമായി

Read Next

ബൈഡനു 15 സ്റ്റേറ്റിലും വിജയം; അമേരിക്കൻ സമോവയിൽ തോൽവി; പ്രതിഷേധ വോട്ട് കാര്യമായ ചലനമുണ്ടാക്കിയില്ല (പിപിഎം)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »