ന്യൂഡൽഹി: പദ്മജ വേണുഗോപാൽ കോൺഗ്രസ് പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ. പദ്മജ ഉന്നയിച്ച പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചിട്ടുണ്ട്. പാർട്ടിയിൽ അർഹമായ സ്ഥാനങ്ങൾ കൊടുത്തിട്ടുണ്ട്. എന്നിട്ടും അവർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ദുഖകരമെന്നും സുധാകരൻ പ്രതികരിച്ചു.

പദ്മജ പാർട്ടി വിട്ട് പോകുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കി ല്ലെന്നും തെരഞ്ഞെടുപ്പ് സാഹചര്യം കോൺഗ്രസിന് അനുകൂലമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിന്ന് നിരന്തര അവഗണന നേരിട്ടു എന്ന് പരാതിപ്പെട്ടാണ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ പദ്മജ കോൺഗ്രസ് വിടുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പദ്മജ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2004ല്‍ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തില്‍ നിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പന്‍ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരില്‍ നിന്ന് 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയപ്പെട്ടു.