റിയാദ്: ബത്ഹ ദഅ്‌വ & അവൈർനസ് സൊസൈറ്റിയുടെയും, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാവർഷവും റമദാൻ 1 മുതൽ 30 വരെ നടത്തിവരാറുള്ള സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാഹി സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ബത്ഹ ശാര റെയിലില്‍ റിയാദ് ബാങ്കിനും, പാരഗൺ റെസ്റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്റെ പ്രധാന ഓഢിറ്റോറിയ ത്തിലും, ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശുമൈസി ശാഖക്ക് കീഴിലുള്ള ഓഢിറ്റോറിയത്തിലുമാണ് ഈ വര്‍ഷം ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ദിനം പ്രതി നോമ്പു തുറക്കാനെത്തുന്ന നൂറുകണക്കിന് പ്രവാസികളെ സ്വീകരിക്കു വാനും, അവർക്കുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും മുഹമ്മദ് സുൽഫിക്കർ ചെയര്‍മാൻ, മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വക്കറ്റ് അബ്ദുൽജലീൽ, മൂസാ തലപ്പാടി, ഫൈസൽ കുനിയിൽ വൈസ് ചെയർമാൻമാർ, അബ്ദുൽ വഹാബ് പാലത്തി ങ്ങൽ, ജനറല്‍ കണ്‍വീനർ, ഹനീഫ് മാസ്റ്റർ, നിസാർ അരീക്കോട്, സിഗബത്തുള്ള തെയ്യാല ജോയിൻറ് കൺവീനർമാർ, ഇഖ്ബാൽ വേങ്ങര, വളണ്ടിയർ ടീം ക്യാപ്റ്റൻ, മുജീബ് ഒതായി, വൈസ് ക്യാപ്റ്റൻ അബ്ദുസ്സലാം ബുസ്താനി, നൗഷാദ് മടവൂർ വിജ്ഞാന ക്ലാസ് കോർഡിനേറ്റർമാർ, എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി സെന്‍റര്‍ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ അറിയിച്ചു.
ശുമൈസിയിൽ നടക്കുന്ന സമൂഹ നോമ്പുതുറക്ക് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രവർത്തകസമിതി അംഗങ്ങളായ അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർഖാൻ, കബീർ ആലുവ, ഷുക്കൂർ ചേലാമ്പ്ര എന്നിവർ നേതൃത്വം നൽകും. ഇസ്‌ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.
നോമ്പുതുറയുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി സജ്ജീകരിക്കുന്നതിനായി അഷ്റഫ് തലപ്പാടി, ജലീൽ ആലപ്പുഴ, ഗഫൂർ ഒതായി, മുജീബ് റഹ്മാൻ, വലീദ് ഖാൻ, വാജിദ് ചെറുമുക്ക്, അബ്ദുൽ ഗഫൂർ ചെറുമുക്ക്, മുഹമ്മദാലി അരിപ്ര, വാജിദ് പുളിക്കൽ, നാസർ മണ്ണാർക്കാട്, ഷംസുദ്ദീൻ, മുഹമ്മദ് നാജിൽ, സൽമാൻ, റഷീദ്, കടവത്ത്, മുഹമ്മദാലി, ബാസിൽ പി.പി, ഷാജഹാൻ എൻ, ജാഫർ വയനാട്, ഇഖ്ബാൽ ചെറുമുക്ക്, ഷാനവാസ്, ഫിറോസ്, ആസിഫ്, ഫൈസൽ പി.പി, സിയാദ് പി. എസ്, സക്കരിയ, മുസ്തഫ മഞ്ചേശ്വരം, അബ്ദുൽ ബാസിത് തലപ്പാടി, അമീർ അരൂർ, നാദിർ പാലത്തിങ്ങൽ, ഫർഹാൻ കാരക്കുന്ന്, ഹാഷിം ആലപ്പുഴ, ഗഫൂർ, ഹനീഫ്, ഹിഷാം, അംജദ് കുനിയിൽ, അഷറഫ്, മുനിർ, എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചു. റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമസ്കാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവർത്തനമാരംഭിക്കും.
ഇസ്‌ലാമിക വിജ്ഞാന സദസ്സുകളും, വിഷയാധിഷ്ഠിത പഠന ക്ലാസ്സുകളും, സൗജന്യ പുസ്തക വിതരണവും,, മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണവും ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് ബത്ഹ ദഅ്‌വ&അവൈർനസ് സെന്റർ മലയാള വിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ അറിയിച്ചു.
ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ വെച്ച് ചേർന്ന യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ദഅവ കൺവീനർ അബ്ദുസ്സലാം ബുസ്താനി സ്വാഗതം പറഞ്ഞു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫൈസൽ കുനിയിൽ നന്ദി പറഞ്ഞു