ഭൂരിപക്ഷം നേടിയാൽ ഭരണഘടന മാറ്റുമെന്ന പാർട്ടി എംപി അനന്ത്കുമാർ ഹെഗ്‌ഡെയുടെ ) പരാമർശം വിവാദമായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് എത്തിയിരിക്കുയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹെഗ്‌ഡെ നടത്തിയ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അപകടകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അനന്ത് കുമാർ ഹെഗ്ഡെയുടെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി (BJP) എത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമാണതെന്നും പാർട്ടിയുടേതല്ലെന്നും ബിജെപി അറിയിച്ചു.

ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന ഭേദഗതി ചെയ്യുമെന്നായിരുന്നു മുൻ കേന്ദ്രമന്ത്രിയും കർണ്ണാടകയിൽ നിന്നുള്ള ബിജെപി എംപിയുമായ അനന്ത്കുമാർ ഹെഗ്ഡെ പറഞ്ഞത്. പരാമർശത്തിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബിജെപി എത്തിയത്.
ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാനങ്ങളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഭരണഘടന ഭേദഗതി ചെയ്യാനുള്ള എല്ലാ പ്രതിസന്ധിയും അതോടെ മാറും എന്നാണ് അദ്ദേഹം പറഞ്ഞത്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപുരിൽ സംസാരിക്കവേയാണ് എംപിയുടെ വിവാദ പരാമർശം. “ഹിന്ദു സമൂഹത്തെ അടിച്ച മർത്താൻ ലക്ഷ്യമിട്ടാണ്” കോൺഗ്രസ് നിയമങ്ങൾ കൊണ്ടുവന്നതെന്നും തൻ്റെ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ ഇത് മാറ്റാമെന്നും ബിജെപി എംപി ആരോപിച്ചു.
ഹെഗ്‌ഡെയുടെ പരാമർശങ്ങളോട് കോൺഗ്രസ് രൂക്ഷമായി പ്രതികരിക്കുകയും എംപിയുടെ പ്രസ്താവന “നരേന്ദ്രമോദിയുടെയും അദ്ദേഹത്തിൻ്റെ ‘സംഘപരിവാറിൻ്റെ’ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളുടെയും പരസ്യ പ്രഖ്യാപനമാണെന്ന് പാർട്ടി നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു ഹെഗ്‌ഡെയുടെ പരാമർശം സ്വേച്ഛാധിപത്യം അടിച്ചേൽപ്പി ക്കാനുള്ള മോദി-ആർഎസ്എസിൻ്റെ വഞ്ചനാപരമായ അജണ്ടയെ തുറന്നുകാട്ടുന്നു വെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞു. ഇതാദ്യമായല്ല അനന്ത്കുമാർ ഹെഗ്‌ഡെ ഭരണഘടന മാറ്റാൻ നിർദേശിക്കുന്നത്. ഭരിക്കുന്ന ബിജെപി സർക്കാർ ഭരണഘടന മാറ്റാൻ ഉദ്ദേശിക്കുന്നുവെന്ന് 2017 ൽ അദ്ദേഹം പറഞ്ഞിരുന്നു.