ബിജെപിയെ പുറത്താക്കണമെന്ന ആഹ്വാനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച; 23 ന് രാജ്യമെമ്പാടും മഹാ പഞ്ചായത്തുകള്‍ ചേരും


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകള്‍. ഇത്തവണ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ആഹ്വാനം ചെയ്തു.

ഇതിന്റെ ഭാഗമായി ഭഗത് സിങ് രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23 ന് രാജ്യമെമ്പാടും ഗ്രാമീണ മഹാ പഞ്ചായത്തുകള്‍ ചേരാന്‍ തീരുമാനിച്ചു. ജനാധിപത്യത്തെ സംരക്ഷി ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കര്‍ഷകര്‍ ഗ്രാമീണ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത്.

അതേസമയം പഞ്ചാബില്‍ നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച് തിങ്കളാഴ്ച 35 ദിവസം പിന്നിട്ടു. സമരത്തില്‍ പങ്കെടുത്ത രണ്ട് കര്‍ഷകര്‍ കൂടി മരണപ്പെട്ടതായും അതോടെ മാര്‍ച്ചില്‍ പങ്കെടുക്കവെ മരിച്ച കര്‍ഷകരുടെ എണ്ണം പത്തായി ഉയര്‍ന്നെന്നും നേതാക്കള്‍ അറിയിച്ചു.

കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങിന്റെ കലശവുമായി പഞ്ചാബിലെ ഗ്രാമ ങ്ങളില്‍ കര്‍ഷക നേതാക്കള്‍ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനുമെതിരായ മുദ്രാവാക്യങ്ങളോടെയാണ് യാത്ര.


Read Previous

കരുണാകരന്റെ കെയറോഫില്‍ പത്ത് വോട്ട് കിട്ടുമെന്ന് ബിജെപി കരുതേണ്ട’; സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്റെ അങ്കലാപ്പെന്ന് കെ. മുരളീധരന്‍

Read Next

മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് കിട്ടി? മോഡിയുടെ വാട്‌സാപ്പ് സന്ദേശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂലിന്റെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »