തിരുവനന്തപുരം: കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയ്ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശോഭ കരന്തലജെ കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുവെന്ന് ചൂണ്ടി ക്കാണിച്ചാണ് ദീപയുടെ പരാതി.

കേരളത്തില്‍ നിന്ന് ആണുങ്ങള്‍ കര്‍ണാടകയിലെത്തുന്നത് അവിടെയുള്ള പെണ്‍കുട്ടി കളുടെ മുഖത്ത് ആസിഡ് ഒഴിക്കാനാണെന്നും തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ കര്‍ണാട കയില്‍ ബോംബ് സ്ഫോടനം നടത്തുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ പരാമര്‍ശം. തമിഴ്‌നാടിനെ കുറിച്ചുള്ള പരാമര്‍ശം ശോഭ പിന്‍വലിച്ചെങ്കിലും കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചില്ല.
ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിഎംകെ നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.