റിയാദ്: വികാരങ്ങള്‍ അതിന്‍റെ ഉച്ചസ്ഥായില്‍ മാത്രം പ്രകടിപ്പിക്കാന്‍ അറിയുന്ന മരുഭൂമിയില്‍ പുറംലോകവുമായി ബന്ധമില്ലാതെ ആട്ടിൻ പറ്റങ്ങൾക്കും ഒട്ടക കൂട്ടങ്ങൾക്കുമൊപ്പം മരുഭൂമിയിലെ അവനവൻ തുരുത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇടയന്മാരുടെ ജീവിതങ്ങളിൽ റംസാന്‍ മാസത്തിന്‍റെ പുണ്യം പകര്‍ന്ന് നല്‍കി ജി എം എഫ് ജനകിയ സൗഹൃദ ഇഫ്ത്താര്‍

റിയാദില്‍ നിന്ന് 60 കി മി അകലെ ജനദ്രിയയിലെ ഉള്‍നാടന്‍ പ്രദേശത്ത് ഒരുക്കിയ ഇഫ്താര്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍.പ്രവര്‍ത്തകരുടെ വേറിട്ടൊരു നോമ്പ് തുറയായി മാറി, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജി എം എഫ് റമദാന്‍ കിറ്റ് വിതരണത്തോടൊപ്പം മരുഭുമിയിലെ ഇടയത്താവളത്തില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി വരുന്നു
മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ഒട്ടകങ്ങളെയും ആടുകളെയും പാര്‍പ്പിച്ചി രിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ഇടയ സഹോദര ങ്ങളാണ് നോമ്പ് തുറക്കുന്നതിന് വേണ്ടി ഇവിടെയൊക്കെ എത്തിയത് റിയാദിലെ കുടുംബങ്ങളും കുട്ടികളും ഇന്ത്യൻ എംബസിയുടെ പ്രതിനിധികളും മീഡിയ പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന വരും മരുഭൂമിയുടെ ജനകീയ ഇഫ്താറിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു.

വിവിധ കുടുംബങ്ങളില്‍ നിന്ന് പാചകം ചെയ്തു കൊണ്ടുവന്ന ആഹാരങ്ങൾ മഗരിബ് ബാങ്ക് വിളിയോടെ ഒരുമിച്ചിരുന്ന് നോമ്പ് മുറിച്ചു മരുഭുമിയില്‍ പ്രാർത്ഥന നടത്തുകയും ചെയ്തപ്പോള്‍ എല്ലാവരുടെയും മുഖത്തെ സന്തോഷം സ്നേഹവും സൗഹൃദവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവമായി മാറി. രാജ്യാതിര്‍ത്തികള്‍ ക്കപ്പുറം സൗഹൃദത്തിന്റെ വെളിച്ചമായി ഇന്ത്യ സുഡാൻ. പാകിസ്ഥാൻ. ബംഗ്ലാദേശ്. യമൻ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള വരായിരുന്നു ഒത്തുകൂടിയവരില്‍ അധികവും.

ജിസിസി ചെയർമാൻ റാഫി പാങ്ങോട് നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിൽ ജി എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര. സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ ഡോ.കെ ആര്‍ ജയചന്ദ്രൻ. പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരുകൾ . ജിസിസി മീഡിയ പ്രവർത്തകർ ജയൻ കൊടുങ്ങല്ലൂർ, സലിം മാഹി. ഇസ്മയില്‍ പയ്യോളി (24 ന്യൂസ്) ഇന്ത്യൻ എംബസി ഉദ്യോഗസ്ഥര്‍, പുഷ്പരാജ്, വേള്‍ഡ് മലയാളി കൌണ്‍സില്‍ റിയാദ് പ്രസിഡണ്ട് നിജാസ് പാമ്പാടിയില്‍, ജയകുമാര്‍, ഡയറക്ടർ ബോർഡ് മെമ്പർ മജീദ് ചിങ്ങോലി. ഫഹദ് നീലാഞ്ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു.
നാഷണൽ കോഡിനേറ്റർ രാജു പാലക്കാട്. സൗദി നാഷണൽ കമ്മറ്റി സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ. സലിം ആർത്തിയിൽ. കോയ സാഹിബ്. സുബൈർ കുമ്മൽ. നസീർ കുന്നിൽ. ഷെഫീന. മുന്ന. റീന. കമറുബാനു. സുഹറ ബീവി, ഹിബ അബ്ദുൽ സലാം. ബൈജു കുമ്മിൾ. സജീർ ചിതറ, മുഹമ്മദ് വാസിം, ഷംസു മൾബറീസ്. നിഷാദ്. ഷാനവാസ് വെമ്പിളി. ഷാജഹാൻ കാഞ്ഞിരപ്പള്ളി, സുധീർ പാലക്കാട്. അബ്ദുൽസലാം, ഷൈല മജീദ്. നിതഹരികൃഷ്ണൻ, കുഞ്ഞു മുഹമ്മദ് എൻജിനീയർ നൂറുദ്ദീൻ, സുഡാൻ സ്വദേശിയായ മുഹമ്മദ് സിദ്ദീഖ്. അഹമ്മദ്, അബ്ദുറഹ്മാൻ. സുലൈമാൻ തുടങ്ങിയവർ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നൽകി