ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അഞ്ച് സ്ഥാനാര്‍ഥികളെ കുടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ആറാം ഘട്ട പട്ടിക പുറത്തിറക്കി. രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപി ച്ചത്. രാജസ്ഥാനിലെ അജ്മീറില്‍ രാമചന്ദ്ര ചൗധരിയും രാജ്‌സമന്ദില്‍ സുദര്‍ശന്‍ റാവത്തും ഭീല്‍വാരയില്‍ ദാമോദര്‍ ഗുര്‍ജാറും കോട്ടയില്‍ പ്രഹ്ലാദ് ഗുഞ്ചാലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സി റോബര്‍ട്ട് ബ്രൂസും സ്ഥാനാര്‍ഥികളാവും,

കോട്ടയില്‍ സ്പീക്കര്‍ ഓം ബിര്‍ളയാണ് ബിജെപി സ്ഥാനാര്‍ഥി. ബിജെപിയില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസ് വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാ ലാണ് അദ്ദേഹത്തി നെതിരെ മത്സരിക്കുന്നത്. ഇതുവരെ 190 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി കളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.