മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; ക്ലിഫ് ഹൗസില്‍ നിര്‍മ്മിച്ചത് കാലിത്തൊഴുത്ത് തന്നെ #Chief Minister’s argument falls apart |


തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നു. കാലിത്തൊഴുത്ത് പണിയു ന്നെന്ന പ്രചരണം അസംബന്ധമാണെന്നും മതിലാണ് പണിയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

റോഡ് സൈഡിലെ ഇടിഞ്ഞ മതില്‍ പുതുക്കി പണിയാനാണ് തുക അനുവദിച്ചത്. കണക്ക് തയാറാക്കുന്നത് താനല്ലെന്നും അതാത് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാ ണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ് പൊതുമരാമത്ത് വകുപ്പ് കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചതിന്റെ രേഖകള്‍ സഭയില്‍ അവതരിപ്പിച്ചത്.

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത് പൊതുമരാമത്ത് വകുപ്പാണ്. 1.85 കോടി കൂടാതെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന്റെ പരിപാലനത്തിനായി 38.47 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിര്‍മ്മിക്കാന്‍ 34.12 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

കാലിത്തൊഴുത്തും മതിലിന്റെ ഒരു ഭാഗവും നിര്‍മ്മിക്കാനുള്ള ഉത്തരവ് പൊതുമ രാമത്ത് വകുപ്പ് പുറത്തിറക്കിയത് 2022 ജൂണിലാണ്. ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന്റെ പരിപാലനത്തിനായി 1.85 കോടി കൂടാതെ 38.47 ലക്ഷവും ചെലവഴിച്ചു.


Read Previous

വൈറലായി വീട്ടമ്മയുടെ ഈ സിമ്പിൾ ടിപ്’ ഓരേ സമയം നാല് ചപ്പാത്തി ഉണ്ടാക്കാം; വിഡിയോ #You can make four chapatis at a time|

Read Next

പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഖ വെള്ളി ആചരിക്കുന്നു # Believers observe Dukha Velli today

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »