കാസര്‍കോട്: മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതി വിധിയില്‍ പൊട്ടിക്കരഞ്ഞ് ഭാര്യ സൈദ. കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി നടപടിയില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇവര്‍ പൊട്ടിക്കരഞ്ഞു. കോടതിയില്‍ ഏറെ പ്രതീക്ഷയു ണ്ടായിരുന്നുവെന്നും നീതി കിട്ടിയില്ലെന്നും സൈദ പറഞ്ഞു. ഇപ്പോള്‍ എന്ത് പറയണ മെന്നറിയില്ലെന്നും പറഞ്ഞു സൈദ പൊട്ടിക്കരയുകയായിരുന്നു.

അതേസമയം വിധിയില്‍ വേദനയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും. മേൽ കോടതിയിൽ അപ്പീൽ നൽകും . പൊലീസ് അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണെന്നും കേസിൽ ഇടപെട്ടിരുന്ന ആക്ഷൻ കമ്മിറ്റി പ്രതികരിച്ചു.
വിധിയില്‍ നിരാശയുണ്ടെന്നും ഡി എൻ എ തെളിവിനു പോലും വില കല്പിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കുന്ന വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായയതെന്നും പബ്ലിക് പോസിക്യൂട്ടര്‍ അഡ്വ ഷാജിത്ത് പ്രതികരിച്ചു.
കേസില്‍ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജഡ്ജി കെ കെ ബാലകൃ ഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയായിരുന്നു.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായി രുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെ ടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.