മസ്‌കറ്റ്: ഒമാനില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. മെയ്‌സ് കമ്പനി തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ മോഡലിന്റെ പേര് എലൈവ് 1 എന്നാണ്. അഞ്ച് സീറ്റുകളുള്ള വാഹനത്തിന് 38,964 യു.എസ് ഡോളര്‍ വില വരും. 30 മിനിറ്റ് ടര്‍ബോ ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനടക്കമുള്ള മോഡല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 510 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

നിര്‍മാണച്ചെലവ് കുറയ്ക്കുന്നതിന് പ്രാദേശികമായി നിരവധി ഭാഗങ്ങള്‍ നിര്‍മിക്കാന്‍ മെയ്‌സിന് പദ്ധതിയുണ്ട്. ഡീകാര്‍ബണൈസേഷന്‍ നയത്തിന്റെ ഭാഗമായി 2030 ആകുമ്പോള്‍ 22,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പദ്ധതിയി ടുന്നതായി ഒമാനി ഗതാഗത മന്ത്രി ഹമൂദ് അല്‍ മാവാലി പറഞ്ഞു.
2026 ആകുമ്പോഴേക്കും രാജ്യത്തെ ഇവി ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രധാന റോഡുക ളിലുടനീളം i350 പബ്ലിക് ചാര്‍ജറുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.