കൊച്ചി: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികളുടെ അഭിമാന മായി മാറിയ സിദ്ധാര്‍ത്ഥ് രാം കുമാര്‍ ആരാണ്. വിശദമായറിയാം ഈ മിടുക്കന്‍റെ വിവരങ്ങള്‍. കൊച്ചി സ്വദേശിയായ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പള്‍ രാം കുമാറിന്‍റെ മകനാണ് സിദ്ധാര്‍ത്ഥ്. ഇത് അഞ്ചാം തവണയാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ആകെ അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ സിദ്ധാര്‍ത്ഥ് മൂന്നു തവണയും റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. രണ്ടുതവണയും ഐപിഎസായിരുന്നു ലഭിച്ചത്. ഇത്തവണ അഞ്ചാം ശ്രമത്തിലാണ് ഐഎഎസ് കൂടെപ്പോന്നത്.

നാലാം റാങ്ക് തന്നെ ലഭിച്ചതു കാരണം ഐഎഫ്എസ് വേണമെങ്കിലും ലഭിക്കും. കഴിഞ്ഞ തവണ സിദ്ധാര്‍ത്ഥിന് നൂറ്റി ഇരുപത്തിയൊന്നാം റാങ്കായിരുന്നു ലഭിച്ചത്. ഹൈദരാബാദിലുള്ള സര്‍ദാര്‍വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം തുടരുന്നതിനിടയിലാണ് വീട്ടുകാരെ അറിയിക്കാതെ സിദ്ധാര്‍ത്ഥ് വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്.
2023 സെപ്റ്റംബറിലായിരുന്നു മെയിന്‍ പരീക്ഷ. തുടര്‍ന്ന് അഭിമുഖം. ഫലം വന്നപ്പോള്‍ നാലാം റാങ്കും. തിരുവനന്തപുരത്ത് ബി ആര്‍ക്ക് പഠനത്തിനു ശേഷമാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങിയത്. സഹോദരന്‍ ആദര്‍ശ് ഹൈക്കോടതി അഭിഭാഷകനാണ്.