ബി.ജെ.പി പ്രതികാരം ചെയ്യുകയാണ്; കൊടും കുറ്റവാളികള്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ പോലും കെജ്‌രിവാളിന് കിട്ടുന്നില്ല


ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയ സന്ദേശം പങ്കുവെച്ച്ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. ‘എന്‍റെ പേര് അരവിന്ദ് കെജ്‌രിവാള്‍, ഞാന്‍ തീവ്രവാദയല്ല’ എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയതെന്ന് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പി പ്രതികാരം ചെയ്യുകയാണെന്നും കെജ്‌രിവാള്‍ ഇതിനെയെല്ലാം മറികടന്ന് പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിഹാര്‍ ജയിലിലുള്ള കൊടും കുറ്റവാളികള്‍ക്കുവരെ ഭാര്യയെയും അഭിഭാഷകനെയും കാണാനുള്ള അനുമതി കിട്ടാറുണ്ട്. എന്നാല്‍, കെജ്‌രിവാളിനെ കാണാന്‍പോയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്നിന് ഗ്ലാസ്സ് പാളിയുടെ പിന്നില്‍നിന്ന് സംസാരിക്കേണ്ടി വന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.

ഷാരുഖ് ഖാന്‍ നായകനായ ബോളീവുഡ് ചിത്രം ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തില്‍ നിന്നാണ് കെജ്രിവാളിന്‍റെ സന്ദേശം കടമെടുത്തിരിക്കുന്നത്.

കൊടും കുറ്റവാളികള്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ പോലും കെജ്‌രിവാളിന് കിട്ടുന്നില്ലെന്ന് തിങ്കളാഴ്ച തിഹാര്‍ ജയില്‍ സന്ദര്‍ഷിച്ച പഞ്ചാബ് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ ജയില്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ‘തടവുകാരെ പക്ഷഭേദത്തോടെയല്ല നോക്കുന്നത്. അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണ്. കൊടും കുറ്റവാളിയെന്നും കുറ്റവാളിയെന്നുമുള്ള വേര്‍തിരിവില്ല’ – ജയില്‍ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ സഞ്ചെയ് ബനിവാള്‍ വിശദീകരിച്ചു.


Read Previous

രണ്ട് തവണ ഐപിഎസ്, ഇപ്പോൾ ഐഎഎസ്; മലയാളികളുടെ അഭിമാനമായ സിദ്ധാര്‍ത്ഥ് രാം കുമാറിനെ അറിയാം #WHO IS SIDHARTH RAMKUMAR

Read Next

ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular