‘ഓൺലൈൻ റീസെന്റ്ലി’, ‘കോണ്‍ടാക്റ്റ് സജഷന്‍’; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്


ചാറ്റ് ചെയ്യുന്നത് ഉള്‍പ്പടെ വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ മറ്റൊരു ഫീച്ചറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരികയാണ്. അല്പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഫീച്ചറാണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരെല്ലാമാണ് അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും. അവരില്‍ നിന്ന് വേഗം മറുപടി ലഭിയ്ക്കാന്‍ സാധ്യത കൂടുതലാണ്.


Read Previous

പുറമേ കാണുന്നതൊന്നും കാര്യമാക്കണ്ട. അടിയൊഴുക്കുകള്‍ ശക്തമാണ്

Read Next

കേന്ദ്രത്തിന്‍റെ എതിര്‍പ്പ് തള്ളി; ശ്രീജയെ ജഡ്ജിയാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »