കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് വോട്ട് രേഖപ്പെടുത്തിയത് വരിയില്‍ നിന്ന്. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ആര്‍സി അമല ബി.യു.പി സ്കൂളിലാണ് മുഖ്യമന്ത്രി കുടുംബ സമേതം വോട്ട് രേഖപ്പെടു ത്താനെത്തിയത്.

അതേസമയം ഇ.പി ജയരാജന്, എന്‍.കെ പ്രേമചന്ദ്രന്, സുനില്‍ കുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, പാണക്കാട് സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, കെ.സുരേന്ദ്രന്, സുരേഷ് ഗോപി തുടങ്ങി നിരവധി പേര് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
പന്ന്യന്‍ രവീന്ദ്രന് കണ്ണൂര്‍ കക്കാട് ഗവ. യുപി സ്കൂളിലും കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴ ടൗണ്‍ യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ഹംസ പാഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് തൊടുപ്പാടം അങ്കണവാടിയിലാണ് വോട്ട് ചെയ്തത്.