Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിവിന് ഊഷ്മള സ്വീകരണമൊരുക്കി റിയാദ് ടാക്കിസ്


റിയാദ്: ഷാർജയിൽ നിന്നും കാൽനടയായി 1100 കിലോമീറ്റർ താണ്ടി റിയാദിലെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം സെൽഫി എടുത്ത് കൈഒപ്പ് വാങ്ങിയ കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിൻ പി കെ ക്ക് റിയാദ് ടാക്കിസ് സ്വീകരണം നൽകി .

റോയൽ സ്‌പൈസി റെസ്റ്റോറന്റിൽ നടന്ന ചടങ്ങ് സാമൂഹികപ്രവർത്തകനും ലോക കേരള സഭാ അംഗവുമായ ഇബ്രാഹിം സുബ്ഹാൻ ഉത്ഘാടനം ചെയ്തു , ഉമറലി അക്ബർ , സജീർ സമദ് , ഷൈജു പച്ച , മജീദ് പൂളക്കാടി , എൽദോ വയനാട് , ഹുസൈൻ സാപ്പി എന്നിവർ സംസാരിച്ചു ,ട്രഷറർ അനസ് വള്ളികുന്നം പൊന്നാട അണിയിച്ചു ഹാരിസ് , സൈതാലി , അജ്മൽ , ശരത് , സുനീഷ് സിജോ എന്നിവരും സന്നിഹിതരായിരുന്നു

ഊഷ്മള സ്വീകരണത്തിന് സിവിൻ നന്ദി പറഞ്ഞു , എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിനം സമ്മാനിച്ചതിന് യാത്രയിൽ സഹകരിച്ച പരിചയപ്പെട്ട സൗദി നിയമപാലകർ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കും നന്ദി പറഞ്ഞു .

ഷാർജയിൽ നിന്നും സിവിൻ യാത്ര തുടർന്നത് മാർച്ച് 7നാണ് , എപ്രിൽ 12ന് റിയാദി ലെത്തി . തുടർന്നുള്ള 12 ദിവസവും ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിനെ ത്തുന്ന അൽ നാസർ ക്ലബിന്റെ കവാടത്തിൽ കാത്തു നിന്നു , വ്യഴാഴ്ച രാവിലെ 11 മണിയോടെയാണ് ക്രിസ്റ്റ്യാനോ റോണാൾഡോ അൽ നാസർ ക്ലബ്ബ് കവാടത്തിൽ സിആർ 7 പോസ്റ്ററുമൊക്കെ പിടിച്ചു നിൽക്കുന്ന 28 കാരനായ സിവിനു സമീപം കാർ നിർത്തിയത് പിന്നെ നടന്നത് അസാധ്യമെന്ന് കരുതിയ ഒരു സ്വപ്നം പൂവണിയുന്ന നിമിഷങ്ങളായിരുന്നുവെന്ന് കണ്ണോത്ത് കെ.ഒ. പൈലിയുടെയും വീട്ടമ്മയായ ജെസ്സിയുടേയും മകൻ സിവിൻ പറഞ്ഞു. അഞ്ജു, ജെസ്ന എന്നിവർ സിവിന്റെ സഹോദരിമാരാണ്.

അൽ നാസർ ക്ലബ്ബ് അധികൃതർ സിവിനെ ക്ലബ്ബിൽ കൊണ്ടുപോയി ഉപഹാരം നൽകിയിരുന്നു .‘നടത്തത്തിലൂടെ ആരോഗ്യം ‘ എന്ന ഹാഷ് ടാഗിൽ നടന്നു കൊണ്ട് മുൻപും ദൂരയാത്രകൾ നടത്തിയിട്ടുള്ള സിവിൻ രണ്ടു വർഷം മുൻപാണ് ദുബായിലെ ഒമാൻ ഇൻഷൂറൻസ് സെയിൽസ് വിഭാഗത്തിലെ ഫിനാൻഷ്യൽ അഡ്വൈസർ ജോലിയിൽ ഷാർജയിലെത്തിയത്. ഒരു ചെറിയ ബാഗിൽ കൊള്ളുന്ന വസ്ത്രങ്ങളും, അതാവശ്യ സാധനങ്ങളും , കുടയും കുടിവെള്ളവുമാണ് യാത്രയിൽ കൂടെ കൂട്ടിനുണ്ടാവുക .കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബിബിഎ കരസ്ഥമാക്കിയ ശേഷമാണ് യാത്രകൾ ആരംഭിച്ചത് , ഇത്തരം യാത്രകൊണ്ട് പുതിയ വ്യക്തിബന്ധങ്ങൾ, ജീവീതഅനുഭവങ്ങൾ, വ്യത്യസ്തരായ ആളുകളെ കാണുക പരിചയപ്പെടുക, വിവിധ സംസ്കാരങ്ങളെ മനസിലാക്കുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സിവിൻ
പറഞ്ഞു .


Read Previous

ഡോക്ടര്‍ അര്‍മാന്‍ ഫിറോസിനെ ടി എം ഡബ്ല്യു എ റിയാദ് ആദരിച്ചു.

Read Next

ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »