Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

150 വർഷം പഴക്കമുള്ള നാലുകെട്ട് കത്തിയമർന്നു; ദുരൂഹത: വീടിനു സമീപം പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ


തലയോലപ്പറമ്പ് ∙ മറവൻതുരുത്തിലെ പുരാതനമായ നാലുകെട്ട്. 150 വർഷത്തോളം പഴക്കമുള്ള തറവാടാണിത്. തടിയിൽ കൊത്തുപണികളോടു കൂടിയ അറയും നിരയും മച്ചും ഒക്കെയുള്ള ഈ വീട് ഒരു രാത്രികൊണ്ടാണ് കത്തിയമർന്നത്.

വീടിനു സമീപത്തുനിന്നു പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ കണ്ടെത്തി. വീടിന്റെ ഉടമ മണിയശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് അഭിലാഷ് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.

ഷോർട് സർക്കീറ്റ് ആകാൻ സാധ്യത ഇല്ലെന്നാണ് ‌കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്നു തിങ്കളാഴ്ച രാത്രി 11 മണിയോടെ പടക്കം പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടെന്ന് അയൽവാസികൾ പറയുന്നു.

ഒന്നര ഏക്കറോളമുള്ള പറമ്പിന്റെ നടുവിലാണ് വീട്. ഒരു വശം മൂവാറ്റുപുഴായാറാണ്. രാത്രിയായാൽ സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും ശല്യമുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.


Read Previous

ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലടിച്ചു; ഇടതു കയ്യിൽ കടിച്ചു, മുടിപിടിച്ചു വലിച്ചു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

Read Next

മകളുടെ വിവാഹം സ്വപ്നം കണ്ട് രാവും പകലും പണിയെടുത്തു; ഒടുവിൽ ചേതനയറ്റ് മടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »