Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് മുങ്ങിത്താണു, 44കാരന് ദാരുണാന്ത്യം, ബന്ധു രക്ഷപ്പെട്ടു


തൃശൂർ: പട്ടിക്കാട് മുടിക്കോട് ചാത്തംകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ അരവിന്ദൻ മകൻ വിനോദ് (44) ആണ് മരിച്ചത്. കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചത്.

മുടിക്കോട് ചാത്തംകുളത്തിലാണ് സംഭവം ഉണ്ടായത്. വിനോദ് കുളത്തിൽ നീന്തുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു എന്ന് ദക്‌സാക്ഷികൾ പറഞ്ഞു.

കാൽ വഴുതി വീണയാളെ ഉടൻ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയെങ്കിലും വിനോദിനെ രക്ഷിക്കാനായില്ല. തുടർന്ന് തൃശൂരിൽ നിന്നുളള അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പീച്ചി പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

സ്‌കൂബ ഡൈവർ അനൽജിത്താണ് മൃതദേഹം പുറത്തെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ രാജേഷ് എം.ജി, സ്‌കൂബ ഡൈവർ അനൽജിത്ത്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ഗുരുവായൂരപ്പൻ, കൃഷ്ണപ്രസാദ്, ജയേഷൻ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.


Read Previous

ഓണം കളറാക്കി റിയാദില്‍ ടീം ലുലുവിന്‍റെ ഓണാഘോഷം ; മുഖ്യാതിഥിയായി ഹാരിസ് ബീരാന്‍ എം.പി

Read Next

കെ ഇ എഫ് “ഫുട്ബോൾ ഫോർ ഓൾ’’ ടൂർണമെന്റ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »