Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമാനതകളില്ലാത്ത ധീരനേതാവ്; ഹൃദയഭാരത്തോടെ ആദരാഞ്ജലികള്‍; മുഖ്യമന്ത്രി


കൊച്ചി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്.

വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അദ്ദേഹം ഒന്‍പത് വര്‍ഷക്കാലം സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളി ലൂടെ പാര്‍ട്ടിയെ നിയിച്ചു. പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടു കള്‍ രൂപീകരിച്ചുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെത്തന്നെയും മാര്‍ഗനിര്‍ദ്ദേശകമാവിധം സീതാറാം പ്രവര്‍ത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ സീതാറാ മിന്റെ അഭാവം രാജ്യത്തിന് പൊതുവില്‍ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സീതാറം വിദ്യാര്‍ഥി ജീവിതത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ആ കാലം തൊട്ട് രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു, ഇന്ത്യ കണ്ട പ്രമുഖ ധിക്ഷണാശാലികളില്‍ ഉന്നതനിരയിലാണ് സീതാറാമിന്റെ സ്ഥാനം എക്കാലവും. എല്ലാവരുമായി നല്ലബന്ധം പുലര്‍ത്തിപ്പോന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ശക്തരായ കമ്യൂണിസ്റ്റ് എതിരാളികള്‍ പോലും അങ്ങേയറ്റം ആദരവോടെ സ്‌നേഹത്തോടെ സമീപിക്കാന്‍ കഴിഞ്ഞ നേതാവ് കൂടിയായിരുന്നു സീതാറാം. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് ഈ വേര്‍പാട്. പെട്ടന്ന് നികത്താവുന്ന ഒന്നല്ല, അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


Read Previous

താരസംഘടന അമ്മ പിളര്‍പ്പിലേക്ക് ; സച്ചിന്‍ ബേബിക്ക് സെഞ്ച്വറി, നീതി ലഭിക്കും വരെ പോരാട്ടം തുടരും’: ടിപിക്ക് അന്‍വറിന്‍റെ മറുപടി, സീതാറാം യെച്ചൂരി അന്തരിച്ചു: അഞ്ചു പ്രധാന വാര്‍ത്തകള്‍

Read Next

അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി കണ്‍വന്‍ഷനില്‍ വേറിട്ട കാഴ്ച സമ്മാനിച്ച ‘യെവ്വ’ വിസ്മയ ഷോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »